ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കണ്ണൂര്‍ വി.സി ഗോപിനാഥ് രവീന്ദ്രന്‍ 
KERALA

പ്രിയാ വര്‍ഗീസിന്റെ നിയമനവുമായി മുന്നോട്ട് പോകുമെന്ന് വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍

ഗവര്‍ണര്‍ പരസ്യ ആരോപണം ഉന്നയിക്കുന്നതിന് പകരം എഴുതി നല്‍കട്ടെയെന്ന് വി സി

വെബ് ഡെസ്ക്

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചതില്‍ യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് കണ്ണൂര്‍ സര്‍വകലാശാല വി സി ഗോപിനാഥ് രവീന്ദ്രന്‍. നിയമന നടപടികളുമായി മുന്നോട്ട് പോകും. വിദഗ്ദരില്‍ നിന്നും നിയമോപദേശം തേടിയിരുന്നു. ലീഗല്‍ അഡ്വൈസറും എജിയും നിയമനം നല്‍കാമെന്നാണ് പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തിലാണ് സിന്റിക്കേറ്റ് തീരുമാനമെടുത്തതെന്നും വിസി വിശദ്ധീകരിച്ചു.

നിയമനക്കാര്യത്തില്‍ ഗവര്‍ണര്‍ ഇതുവരെ വിശദീകരണം ചോദിച്ചിട്ടില്ല. മാധ്യമ വാര്‍ത്തകള്‍ മാത്രമാണ് മുന്നിലുള്ളത്. നടപടി ഗവര്‍ണര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കട്ടെ. പരസ്യ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പകരം എഴുതി നല്‍കട്ടെ. അപ്പോള്‍ മറുപടി നല്‍കാമെന്നും ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു. പ്രിയാ വര്‍ഗ്ഗീസിന് രണ്ട് ദിവസത്തിനകം നിയമന ഉത്തരവ് നല്‍കുമെന്നും വിസി കൂട്ടിച്ചേര്‍ത്തു.

കണ്ണൂര്‍ സര്‍വകലാശാല

യു ജി സി ചട്ടപ്രകാരമുള്ള എട്ട് വര്‍ഷത്തെ അധ്യാപന പരിചയമില്ലാതെയാണ് പ്രിയ വര്‍ഗ്ഗീസിന്റെ നിയമനമെന്നായിരുന്നു പരാതി. യോഗ്യതയുള്ളവരെ തഴഞ്ഞ് പ്രിയ വര്‍ഗ്ഗീസിന് ഒന്നാം റാങ്ക് നല്‍കിയെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ വൈസ് ചാന്‍സിലര്‍ക്കെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയത്. എല്ലാവരില്‍ നിന്നും അഭിപ്രായം തേടിയ വൈസ് ചാന്‍സിലര്‍ തന്നെ ഇരുട്ടില്‍ നിര്‍ത്തി എന്നായിരുന്നു ഗവര്‍ണറുടെ പ്രതികരണം.

എല്ലാ കണ്ണുകളും പാലക്കാട്ടേക്ക്; ഇഞ്ചോടിഞ്ച് പോരാട്ടം, ഇനിയെണ്ണുക പഞ്ചായത്തുകളിലെ വോട്ടുകള്‍ | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്ര തൂത്തുവാരി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നിലെത്തി ഇന്ത്യ മുന്നണി| Maharashtra Jharkhand Election Results Live

പെര്‍ത്തില്‍ 'പെരുത്ത' തിരിച്ചടി, ഓസീസിനെ 104 റണ്‍സിന് പുറത്താക്കി, ഇന്ത്യക്ക് ആദ്യ ഇന്നിങ്ങ്‌സില്‍ 46 റണ്‍സ് ലീഡ്

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍; മുന്നേറ്റം തുടര്‍ന്ന് പ്രധാന നേതാക്കള്‍

പോസ്റ്റല്‍ വോട്ടില്‍ മുന്നിലെത്തി പ്രിയങ്കയും കൃഷ്ണകുമാറും പ്രദീപും