KERALA

കർക്കിടക വാവ് ദിനത്തില്‍ ബലിതർപ്പണം നടത്തി വിശ്വാസികൾ; ക്ഷേത്രങ്ങളിലും ബലിയിടൽ കേന്ദ്രങ്ങളിലും വൻ തിരക്ക്

ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങള്‍ പൂർത്തിയാക്കി

വെബ് ഡെസ്ക്

ഇന്ന് കർക്കിടക വാവ്. പൂർവ്വികരുടെ സ്മരണയ്ക്കായി ബലിതർപ്പണം നടത്തുന്ന ദിവസം. ക്ഷേത്രങ്ങളിലും ബലിയിടൽ കേന്ദ്രങ്ങളിലും ഇന്നലെ രാത്രി മുതൽ വൻ തിരക്കാണുണ്ടായത്. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു.

തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രത്തിൽ പുലർച്ചെ 2.30നും വയനാട് തിരുനെല്ലി ക്ഷേത്രത്തിൽ പുലർച്ചെ 3.00നും ബലി ചടങ്ങുകൾ ആരംഭിച്ചു. ആലുവ മണപ്പുറത്ത് പുലർച്ചെ നാലിനാണ് ചടങ്ങുകൾ ആരംഭിച്ചത്. ബലി തർപ്പണത്തിന് മുന്നോടിയായുള്ള ചടങ്ങുകൾ ഇന്നലെ രാത്രി 10.30ന് തന്നെ വർക്കല പാപനാശം ബീച്ചിൽ ആരംഭിച്ചിരുന്നു. തിരുനാവായ മണപ്പുറത്ത് പുലർച്ചെ രണ്ടിന് ചടങ്ങുകൾ ആരംഭിച്ചു.

പുലർച്ചെ 5 മണിക്കാണ് കർക്കിടകമാസത്തിലെ ഒന്നാം തീയതി ആരംഭിക്കുന്നത്. സൂര്യോദയ സമയം രാവിലെ 6 മണി. ഇന്നലെ രാത്രി 10.10ന് ആരംഭിച്ച അമാവാസി ഇന്ന് രാത്രി 12 വരെ തുടരും. സൂര്യൻ ഉച്ചസ്ഥായിയിൽ എത്തുന്നതിന് മുമ്പ് ബലി തർപ്പണം നടത്തുന്നതാണ് ഉത്തമമെന്നതിനാൽ ഉച്ചയ്ക്ക് മുമ്പ് ചടങ്ങുകൾ പൂർത്തിയാക്കുന്ന വിധത്തിലാണ് ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്.

എല്ലാ പ്രധാന ബലി തർപ്പണ കേന്ദ്രങ്ങളിലേക്കും കെഎസ്ആർടിസി പ്രത്യേക ബസ് സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. തിരുനെല്ലിയിൽ ബലി തർപ്പണത്തിന് എത്തുന്നവർക്കായി 21 കിലോമീറ്റർ അകലെ കാട്ടിക്കുളത്ത് നിന്ന് കെഎസ്ആർടിസി സർക്കുലർ സർവീസ് ആരംഭിച്ചിട്ടുണ്ട്. കാട്ടിക്കുളം മുതൽ തിരുനെല്ലി വരെ സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

കർക്കടകവാവുബലിക്കായി ആലുവ മണപ്പുറത്ത് 80 ളം ബലിത്തറകളാണ് ഒരുക്കിയിരിക്കുന്നത്. ഇന്നലെ രാത്രി 12 മണിയോടെ ആരംഭിച്ച ബലിതർപ്പണം ഇന്ന് 11 മണിവരേ നീളും. 40 ളം പുരോഹിതൻമാരും സഹായികളുമായി 100 ളം പേർ ബലികർമ്മങ്ങൾക്ക് നേതൃത്വം നൽകും.പെരിയാറിലേ ജലവിധാനം സാധരണ നിലയിൽ ആയതിനാൽ ബലിതർപ്പണം സുഗമമായി നടക്കും എന്നാണ് പ്രതിക്ഷ. ഭക്തജനങ്ങൾക്കായി 2 കോടിരൂപയുടെ പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

ആലുവ റൂറൽ SP യുടെ നേതൃത്വത്തിൽ 360 ളം പോലിസിനേ സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്.പുഴയിൽ അഗനിസുരക്ഷാ സേനയും,സ്കൂബാ ടീമും ,സിവിൽ വോളന്റിയർമാരും സുരക്ഷ ഒരുക്കും. ഗതാഗതാ നിയന്ത്രണവും ഉണ്ടാകും. തോട്ടക്കാട്ട്കര കവലയിൽ നിന്നും ക്ഷേത്രത്തിലേക്കുള്ള വാഹന ഗതാഗതം വിലക്കിയിട്ടുണ്ട്. കെഎസ്ആര്‍ടിസി വിവിധ ഡിപ്പോകളിൽ നിന്നും സ്പെഷ്യൽ സർവീസുകൾ നടത്തും. 325 ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ