KERALA

എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കുമോ? വീണയുടെ ഹര്‍ജിയില്‍ ഇന്ന് വിധി

വെബ് ഡെസ്ക്

സിഎംആര്‍എല്‍ - എക്സാലോജിക് കരാറില്‍ എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഇന്ന് വിധി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനി നൽകിയ ഹർജിയിൽ കർണാടക ഹൈക്കോടതിയാണ് ഇന്ന് വിധി പറയുക. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 നാണ് വിധി പ്രസ്താവം. സിഎംആർഎൽ കമ്പനിയുമായി ബന്ധപ്പെട്ട് അനധികൃത പണമിടപാട് നടന്നുവെന്ന ആരോപണത്തിലാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) അന്വേഷണം.

എസ് എഫ് ഐ ഒയുടെ അന്വേഷണം വേണമെന്ന കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ഉത്തരവിനെ ചോദ്യം ചെയ്താണ് എക്സാലോജിക് ഹൈക്കോടതിയെ സമീപിച്ചത്. ഫെബ്രുവരി 12ന് ഹർജിയിൽ വാദം കേട്ട ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബെഞ്ച് വിധി പറയാനായി മാറ്റുകയായിരുന്നു. രജിസ്ട്രാർ ഓഫ് കമ്പനീസ് അന്വേഷണം നടത്തുന്നതിനിടെ എസ് എഫ് ഐ ഒ കേസിൽ ഇടപെടുന്നതിനെ എക്സലോജിക് ചോദ്യം ചെയ്തു. അത്ര ഗൗരവകരമായ കേസല്ല ഇതെന്നും അവർ കോടതിയിൽ വാദിച്ചു.

തിങ്കളാഴ്ച നടന്ന വാദത്തിന് ശേഷം, ഹർജിയിൽ ഉത്തരവുണ്ടാകും വരെ അറസ്റ്റ് പോലുള്ള ഗുരുതര നടപടികൾ ഉണ്ടാകാൻ പാടില്ലെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. അതേസമയം, എസ് എഫ് ഐ ഒ ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കണമെന്ന് എക്സലോജിക്കിനോടും കോടതി നിര്‍ദേശിച്ചു. ഒരു സേവനവും നൽകാതെയാണ് എക്സലോജിക് സി എം ആർ എലിൽനിന്ന് 1.72 കോടി രൂപ കൈപ്പറ്റിയത് എന്നാണ് വീണയ്‌ക്കെതിരായ കേസ്.

വീണ വിജയനെ എസ്‌എഫ്ഐഒ ചോദ്യം ചെയ്യാനൊരുങ്ങവേയായിരുന്നു എക്സാലോജിക്ക് മാസപ്പടി കേസിൽ അന്വേഷണം റദ്ദാക്കണമെന്ന ഹർജിയുമായി സമീപിച്ചത്. കേന്ദ്ര സർക്കാരിന്റെ കമ്പനികാര്യ മന്ത്രാലയത്തെയും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് ഡയറക്ടറേയുമാണ് ‌എക്സാലോജിക്ക് എതിർ കക്ഷികളാക്കിയിരിക്കുന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും