KERALA

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: എ സി മൊയ്തീന്റെ ഇ ഡി ചോദ്യം ചെയ്ത് വിട്ടയച്ചു, 'വിളിപ്പിച്ചാല്‍ വീണ്ടും ഹാജരാകും'

വെബ് ഡെസ്ക്

കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി എസി മൊയ്തീനെ ഇഡി ചോദ്യംചെയ്തു വിട്ടയച്ചു. കേസിൽ ഒരു ആത്മവിശ്വാസക്കുറവുമില്ലെന്ന് പറഞ്ഞ മൊയ്തീൻ ഇ ഡി ആവശ്യപ്പെട്ട രേഖകൾ എല്ലാം ഹാജരാക്കിയതായും ഇ ഡി വിളിപ്പിച്ചാൽ ഇനിയും ചോദ്യം ചെയ്യലിനായി ഹാജരാകുമെന്നും വ്യക്തമാക്കി. രണ്ട് അക്കൗണ്ടുകൾ മരവിപ്പിച്ചത് പിൻവലിപ്പിക്കാനായി ഇ ഡിക്ക് കത്ത് നൽകിയതായും അവ പരിശോധിക്കാമെന്ന് ഇ ഡി മറുപടി നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള കോടികളുടെ ബിനാമി ഇടപാടുകള്‍ക്ക് പിന്നില്‍ മൊയ്തീന് പങ്കുണ്ടെന്നാണ് ഇഡിയുടെ നിഗമനം. മൊയ്തീനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയുടെ വിവരങ്ങള്‍ പങ്കുവച്ച പത്രക്കുറിപ്പിലും ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. കരുവന്നൂര്‍ ബാങ്കില്‍ നിന്ന് 150 കോടി രൂപ വ്യാജ വായ്പകളായി തട്ടിയെടുത്തു. ബാങ്കില്‍ അംഗങ്ങളല്ലാത്തവര്‍ക്ക് പോലും വായ്പകള്‍ അനുവദിച്ചിരുന്നു.

ഇത്തരത്തില്‍ അനുവദിക്കപ്പെട്ട 52 വായ്പകളില്‍ പലതും പല പ്രമുഖരുടെ ബിനാമികളാണ് എന്നും ഇതിന് പിന്നില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ജില്ലാ നേതാക്കള്‍ക്ക് ഉള്‍പ്പെടെ പങ്കുണ്ടെന്നും ഇഡി ചൂണ്ടിക്കാട്ടിയിരുന്നു. എ സി മൊയ്തീനും ബിനാമി ഇടപാടുകളുണ്ടെന്നും ഇ ഡി ആരോപിച്ചിരുന്നു. ഓഗസ്റ്റ് 31 നു ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും അസൗകര്യം ചൂണ്ടിക്കാട്ടി ഹാജരായിരുന്നില്ല.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും