KERALA

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം കെ കണ്ണനെ ഇഡി ചോദ്യം ചെയ്യുന്നു

ഇഡിയെ ഉപയോഗിച്ച് കേന്ദ്രം കേരളാ സർക്കാരിനെ ലക്ഷ്യം വെക്കുന്നതായ് വിമർശനങ്ങളുയരുന്ന സാഹചര്യത്തിലാണ് വീണ്ടും ഒരു സിപിഎം സംസ്ഥാന കമ്മിറ്റി അംഗത്തെ ഇഡി ചോദ്യം ചെയ്യുന്നത്

വെബ് ഡെസ്ക്

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം.കെ കണ്ണനെ ഇഡി ചോദ്യം ചെയ്യുന്നു. തൃശൂർ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റും കേരളാ ബാങ്ക് വൈസ് പ്രസിഡന്റുമാണ് കണ്ണൻ. സംസ്ഥാന കമ്മിറ്റി അംഗവും മുൻമന്ത്രിയുമായിരുന്ന എസി മൊയ്തീന്‍ എംഎല്‍എയെ നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു. കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട കരുവന്നൂരിനു പിന്നാലെ തൃശൂർ സഹകരണ ബാങ്കിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. അന്ന് എം കെ കണ്ണനെ വിളിച്ച് വരുത്തിയാണ് റെയ്ഡ് നടത്തിയത് എന്ന വിവരങ്ങൾ പുറത്ത് വന്നിരുന്നു.

ഇഡിയെ ഉപയോഗിച്ച് കേന്ദ്രം കേരളാ സർക്കാരിനെ ലക്ഷ്യം വെക്കുന്നതായ് വിമർശനങ്ങളുയരുന്ന സാഹചര്യത്തിലാണ് വീണ്ടും ഒരു സിപിഎം സംസ്ഥാന കമ്മിറ്റി അംഗത്തെ ഇഡി ചോദ്യം ചെയ്യുന്നത്.

റെയ്ഡ് ഉൾപ്പെടെ നടത്തിയിട്ടും മന്ത്രി എസി മൊയ്തീനെതിരെ തെളിവ് കണ്ടെത്തനാകാതെ ഇഡി, സിപിഎം കൗൺസിലർ അരവിന്ദാക്ഷൻ ഉൾപ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തി, എ.സി മൊയ്തീൻ ചാക്കിൽ പണവുമായി പോകുന്നത് കണ്ടു എന്ന് പറയാൻ നിർബന്ധിച്ചു എന്നീ ഗുരുതര ആരോപണങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ രംഗത്തെത്തി ദിവസങ്ങൾക്കുള്ളിലാണ് എം.കെ കണ്ണനെ ഇഡി ചോദ്യം ചെയ്യുന്നത്.

എസി മൈയ്തീനൊപ്പം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ ബിജുവിനും കരുവന്നൂർ തട്ടിപ്പ് കേസിലെ പ്രതി പി സതീഷ് കുമാറുമായി ബന്ധമുണ്ടെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കരെ ആരോപിച്ചിരുന്നു. എന്നാൽ സതീഷ് കുമാറുമായി ബന്ധിപ്പിക്കുന്ന എന്തെങ്കിലും തെളിവുണ്ടെങ്കിൽ അനിൽ അക്കരെ പുറത്തുവിടണമെന്ന് വെല്ലുവിളിച്ച് പികെ ബിജു രംഗത്തുകയും ചെയ്തിരുന്നു. എല്ലാത്തിനും ഒടുവിലാണ് ഇപ്പോൾ എം കെ കണ്ണനെ ഇഡി കൊച്ചി ആസ്ഥാനത്ത് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ