KERALA

സത്യത്തിനൊപ്പം ജീവിക്കുന്നതാണ് യഥാര്‍ഥ സ്വാതന്ത്ര്യമെന്ന് മാര്‍ മാത്യു മൂലക്കാട്ട്; കെസിസിഎന്‍എ കണ്‍വെന്‍ഷന് തുടക്കം

ടെക്‌സസ് സാന്‍ അന്റോണിയോയിലെ ഹെന്‍ട്രി ബി ഗോണ്‍സലോസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ കെസിസിഎന്‍എ കണ്‍വെന്‍ഷന് തുടക്കംകുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം

വെബ് ഡെസ്ക്

സത്യത്തിന്റെ വെളിച്ചത്തില്‍ ജീവിക്കുക എന്നതാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യമെന്നും സത്യത്തിന് വേണ്ടി ജീവന്‍ ബലികൊടുത്ത ഒരുപാടുപേര്‍ നമുക്ക് മുന്നിലുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്. ടെക്‌സസ് സാന്‍ അന്റോണിയോയിലെ ഹെന്‍ട്രി ബി ഗോണ്‍സലോസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ കെസിസിഎന്‍എ കണ്‍വെന്‍ഷന് തുടക്കംകുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശുദ്ധ കുര്‍ബാനയോടെയാണ് നാല് ദിവസത്തെ കണ്‍വെന്‍ഷന് തുടക്കമായത്. അമേരിക്കയിലെ എല്ലാ ക്‌നാനായ പുരോഹിതന്മാരും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു. അമേരിക്ക സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ദിനത്തിലാണ് കെസിസിഎന്‍എ സമ്മേളനം തുടങ്ങിയതെന്ന പ്രത്യേകതയുമുണ്ട്. ക്‌നാനായ കൂട്ടായ്മയെ സംബന്ധിച്ച് ഇത് സന്തോഷത്തിന്റെ ദിനമാണെന്നും സമുദായത്തിന്റെ വളര്‍ച്ചയുടെ കൂടി ഉദാഹരണമാണ് ഈ കൂട്ടായ്മയെന്നും മൂലക്കാട്ട് പറഞ്ഞു.

കെസിസിഎന്‍എ പ്രസിഡന്റ് ഷാജി എടാട്ട്, എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജിപ്‌സന്‍ പുരയംപള്ളില്‍, ജനറല്‍ സെക്രട്ടറി അജീഷ് പോത്തന്‍, ജോ. സെക്രട്ടറി ജോബിന്‍ കക്കാട്ടില്‍, ട്രഷറര്‍ സാമോന്‍ പള്ളാട്ടുമടം, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജറിന്‍ കുര്യന്‍ പടപ്പമാക്കില്‍, ഡാലസ്-സാന്‍ അന്റോണിയോ ആര്‍വിപി ഷിന്റോ വള്ളിയോടത്ത്, വെസ്റ്റേണ്‍ റീജീയണ്‍ ആര്‍വിപി ജോസ് പുത്തന്‍പുരയില്‍, ചിക്കാഗോ ആര്‍വിപി സ്റ്റീഫന്‍ കിഴക്കേക്കൂറ്റ്, ഹൂസ്റ്റണ്‍ ആര്‍വിപി അനൂപ് മ്യാല്‍ക്കരപ്പുറത്ത്, ഡിട്രോയ്റ്റ് ആര്‍വിപി അലക്‌സ് പുല്ലുകാട്ട്, ന്യൂയോര്‍ക്ക് ആര്‍.വി.പി ജെയിംസ് ആലപ്പാട്ട്, അറ്റ്‌ലാന്റ - മയാമി ആര്‍വിപി ലിസി കാപറമ്പില്‍, കാനഡ ആര്‍വിപി ലൈജു ചേന്നങ്കാട്ട്, നോര്‍ത്ത് ഈസ്റ്റ് റീജീയണ്‍ ആര്‍വിപി ജോബോയ് മണലേല്‍, താമ്പ ആര്‍വിപി ജെയിംസ് മുകളേല്‍, കെസിഡബ്‌ള്യു എഫ്എന്‍എ പ്രസിഡന്റ് പ്രീണ, കെസിവൈഎല്‍എന്‍എ പ്രസിഡന്റ് രേഷ്മ കരകാട്ടില്‍, കെസിവൈഎന്‍എ പ്രസിഡന്റ് ആല്‍ബിന്‍ പുലിക്കുന്നേല്‍, യൂണിറ്റ് പ്രസിഡന്റുമാരായ ഷീജ വടക്കേപറമ്പില്‍, ജയിന്‍ മാക്കില്‍, സിറില്‍ തൈപറമ്പില്‍, എബ്രഹാം പെരുമണിശേരില്‍, വിനീത് കടുത്തോടില്‍, ഷിബു പാലകാട്ട്, ഷിജു തണ്ടച്ചേറില്‍, ഫിലിപ്‌സ് ജോര്‍ജ്, ഡൊമിനിക് ചാക്കോണല്‍, ഷിബു ഒളിയില്‍, സജി മരിങ്ങാട്ടില്‍, ജോണി ചക്കാലക്കല്‍, സിറില്‍ തടത്തില്‍, ജോണ്‍ വിലങ്ങാട്ടുശ്ശേരില്‍, ജോസ് വെട്ടുപാറപ്പുറത്ത്, ജിത്തു തോമസ്, കിരണ്‍, സന്തോഷ്, കുര്യന്‍ ജോസഫ്, തോമസ് മുണ്ടക്കല്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍

'എന്റെ അനുജത്തിയെ നോക്കിക്കോണം'; വോട്ടഭ്യർഥിച്ച് രാഹുൽ, വയനാട്ടില്‍ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി