വിഡി സതീശന്‍ 
KERALA

'അഭിരാമിയെപോലെ ഇനിയൊരാൾ ഉണ്ടാകരുത്' കേരള ബാങ്ക് ജപ്തി നടപടികൾ നിർത്തി വയ്ക്കണം; സര്‍ക്കാരിന് പ്രതിപക്ഷ നേതാവിന്റെ കത്ത്

കേരള ബാങ്കിന്റെ ജപ്തി നടപടിയിൽ മനംനൊന്ത് കൊല്ലത്ത് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കത്ത് നല്‍കിയത്

വെബ് ഡെസ്ക്

കേരള ബാങ്ക് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ ജപ്തി നടപടികൾ നിർത്തിവയ്ക്കാൻ സർക്കാർ നിർദ്ദേശം നൽകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും പ്രതിപക്ഷ നേതാവ് കത്ത് നൽകി. വീടിന് മുന്നിൽ കേരള ബാങ്ക് ജപ്തി ബോർഡ് സ്ഥാപിച്ചതിൽ മനംനൊന്ത് കൊല്ലത്ത് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് കത്ത് നല്‍കിയത്.

ബാങ്കുകൾ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണം

കോവിഡിന് ശേഷമുള്ള പ്രത്യേക സാഹചര്യം പരിഗണിച്ച് ബാങ്കുകൾ കുറച്ച് കൂടി മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു. കേരളത്തിന്റെ സ്വന്തം ബാങ്ക് എന്ന് കൊട്ടിഘോഷിക്കപ്പെടുന്ന കേരള ബാങ്ക് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ ജപ്തി നടപടികൾ തൽക്കാലത്തേക്ക് നിർത്തിവയ്ക്കാൻ തയ്യാറാകണമെന്നും വിഡി സതീശന്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

അഭിരാമിയെപോലെ ഇനിയൊരാൾ ഉണ്ടാകരുതെന്നും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇക്കാര്യത്തിൽ ഉചിതമായ നടപടികൾ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊല്ലം ശാസ്താംകോട്ടയിൽ ബിരുദ വിദ്യാർഥി അഭിരാമിയാണ് ജപ്തി നടപടിയിൽ മനംനൊന്ത് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. നാല് വര്‍ഷം മുന്‍പെടുത്ത വായ്പയുടെ പേരിലായിരുന്നു കുടംബത്തിന് ജപ്തി ഭീഷണി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പത്ത് ലക്ഷം രൂപ കേരള ബാങ്കില്‍ നിന്നും ലോണ്‍ എടുത്തിരുന്നു. പണം തിരിച്ചടക്കാന്‍ രണ്ട് ദിവസത്തെ സമയം ആവശ്യപെട്ടിരുന്നെങ്കിലും ബാങ്ക് നല്‍കിയില്ലെന്നും ആക്ഷേപമുണ്ട്. ചൊവ്വാഴ്ച ഉച്ചയോടെയാണ് കേരള ബാങ്ക് പതാരം ബ്രാഞ്ചില്‍ നിന്നെത്തിയ ബാങ്ക് അധികൃതര്‍ വീട്ടില്‍ നോട്ടിസ് പതിച്ചത്.

കഴിഞ്ഞ ആഴ്ച കണ്ണൂർ പറക്കുളത്തും കേരളം ബാങ്കിന്റെ ഭാഗത്തുനിന്ന് സമാനമായ സംഭാവമുണ്ടായിരുന്നു. ഭവന വായ്പ തിരിച്ചടവിനുള്ള സമയപരിധി രണ്ട് ദിവസം ബാക്കിനില്‍ക്കെ, അടവ് മുടങ്ങിയതിന്റെ പേരില്‍ സുഹ്റയുടെ വീട് ജപ്തി ചെയ്ത് ബാങ്ക് നടപടി എടുത്തിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ