KERALA

പോലീസ് സ്റ്റേഷനുകള്‍ക്ക് പുതിയ വാഹനങ്ങള്‍

മദ്യവില വര്‍ധിക്കും, പാല്‍ ലിറ്ററിന് ആറുരൂപ കൂട്ടും

വെബ് ഡെസ്ക്

പോലീസ് സ്റ്റേഷനുകള്‍ക്കായി 98 മഹീന്ദ്ര ബൊലേറോ ജീപ്പുകള്‍ വാങ്ങാന്‍ മന്ത്രിസഭാ യോഗ തീരുമാനം. ഇതിനായി 8,26,74,270 രൂപയും ഫിംഗര്‍പ്രിന്റ് ബ്യൂറോകള്‍ക്ക് വാഹനം വാങ്ങാന്‍ 1,87,01,820 രൂപയും നല്‍കും. ഒഴിവാക്കുന്ന വാഹനങ്ങള്‍ക്ക് ആനുപാതികമായി വാങ്ങണമെന്ന വ്യവസ്ഥയിലാണ് അനുമതി. എക്‌സൈസ് വകുപ്പിന് 23 മഹീന്ദ്ര നിയോ വാഹനങ്ങള്‍ വാങ്ങും. 2,13,27,170 രൂപ ഇതിനായി നല്‍കും.

  • വിദേശ മദ്യത്തിന്റെ വിൽപന നികുതി നാല് ശതമാനം വർധിപ്പിക്കും. ഇതുമൂലം മദ്യവില വർധിക്കും. സംസ്ഥാനത്തിനകത്ത് വിദേശ മദ്യം നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന ഡിസ്റ്റിലറികളില്‍ നിന്ന് ഈടാക്കുന്ന അഞ്ച് ശതമാനം ടേണ്‍ഓവര്‍ ടാക്‌സ് ഒഴിവാക്കും. കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പറേഷന്‍റെ വെയര്‍ഹൗസ് മാര്‍ജിന്‍ ഒരു ശതമാനം വര്‍ധിപ്പിക്കും.

  • പാല്‍ ലിറ്ററിന് ആറുരൂപ വര്‍ധിപ്പിക്കും. ഈ വര്‍ധന എന്നു മുതല്‍ പ്രാവർത്തികമാക്കണമെന്ന് മില്‍മയ്ക്ക് തീരുമാനിക്കാം.

  • ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ നിന്നു ഫണ്ട് ലഭിക്കുന്നതിന് കേരള സംസ്ഥാന വനിത വികസന കോര്‍പറേഷന് 100 കോടി രൂപയ്ക്കുള്ള അധിക സര്‍ക്കാര്‍ ഗ്യാരണ്ടി അനുവദിക്കും.

  • തടവുകാര്‍ക്ക് പ്രത്യേക ശിക്ഷാ ഇളവ് അനുവദിക്കും. അര്‍ഹരായ തടവുകാരെ കണ്ടെത്തുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പരിഷ്‌കരിക്കും.

  • ഭൂരഹിത ഭവന രഹിത പുനരധിവാസ പദ്ധതിയുടെ ഭാഗമായി, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ സര്‍ക്കാർ ധനസഹായത്തോടെ ഭൂമി വാങ്ങുമ്പോള്‍ രജിസ്‌ട്രേഷന്‍ ഫീസ് ഒഴിവാക്കും.

  • കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ ചെയര്‍പേഴ്‌സണായി ടി. കെ. ജോസിനെയും, അംഗമായി ബി. പ്രദീപിനെയും നിയമിക്കും.

  • സുപ്രീം കോടതിയിലെ സ്റ്റാന്റിംഗ് കൗണ്‍സല്‍മാരായ സി.കെ. ശശി, നിഷെ രാജന്‍ ഷോങ്കര്‍ എന്നിവരെ മൂന്ന് വര്‍ഷത്തേക്ക് പുനര്‍നിയമിക്കും.

  • വി. തുളസീദാസിനെ ശബരിമല വിമാനത്താവളം സ്‌പെഷല്‍ ഓഫീസറായി പുനര്‍ നിയമിക്കും. ഇതിനായി ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് വരുത്തി. ചീഫ് സെക്രട്ടറിക്ക് തുല്യമായ റാങ്കിലാണ് നിയമനം.

  • സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്‍ എംഡി പി. ഐ. ഷെയ്ഖ് പരീതിന്റെ പുനര്‍നിയമന കാലാവധി ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കും.

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി