KERALA

സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ

ഒമാനിലും ചെറിയപെരുന്നാള്‍ ഇന്ന്

വെബ് ഡെസ്ക്

സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ. 30 ദിവസത്തെ റംസാന്‍ വ്രതാനുഷ്ഠാനത്തിന് ശേഷം പെരുന്നാൾ ആഘോഷത്തിലാണ് ഇസ്ലാംമത വിശ്വാസികള്‍. മസ്ജിദുകളിലും ഈദ്ഗാഹുകളിലും നടക്കുന്ന പെരുന്നാള്‍ നമസ്കാരങ്ങളിലും പ്രാര്‍ത്ഥനകളിലും വിശ്വാസികള്‍ പങ്കെടുക്കും.

കടുത്ത ചൂടിനെ അതിജീവിച്ചാണ് ഇത്തവണ 30 ദിവസത്തെ റംസാൻ വ്രതം വിശ്വാസികള്‍ പൂർത്തിയാക്കിയത്. പുതുവസ്ത്രങ്ങളണിഞ്ഞ് മസ്ജിദുകളിലെത്തി പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷം പരസ്പരം ആശ്ലേഷിച്ചും സന്തോഷം പങ്കുവച്ചുമാണ് ഓരോരുത്തരും വീടുകളിലേക്ക് മടങ്ങുക. കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്ന് ചെറിയപെരുന്നാള്‍ സന്തോഷം പങ്കിടും. ശേഷം ബന്ധുവീടുകളിലും സുഹൃദ് വീടുകളിലേക്കുമുള്ള സന്ദര്‍ശനം.

ഒമാനിലും ഇന്നാണ് ഈദുല്‍ ഫിത്തര്‍. മറ്റ് ഗൾഫ് രാജ്യങ്ങളില്‍ വെള്ളിയാഴ്ചയായിരുന്നു ഈദ് ആഘോഷം. മക്കയിലെ ഹറം പള്ളിയിലും മദീനയിലും പെരുന്നാൾ നമസ്കാരത്തിന് ലക്ഷക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്.

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍

'എന്റെ അനുജത്തിയെ നോക്കിക്കോണം'; വോട്ടഭ്യർഥിച്ച് രാഹുൽ, വയനാട്ടില്‍ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി