മുഖ്യമന്ത്രി പിണറായി വിജയൻ 
KERALA

ബഫർ സോണിൽ ആശങ്ക വേണ്ട; ജനങ്ങളെയും കൃഷിക്കാരെയും സംരക്ഷിക്കാന്‍ ഏതറ്റം വരെ പോകാനും സര്‍ക്കാരുണ്ടാകും: മുഖ്യമന്ത്രി

കോവിഡില്‍ പുതിയ സാഹചര്യമെന്ന് മുഖ്യമന്ത്രി

വെബ് ഡെസ്ക്

കോവിഡില്‍ ജാഗ്രത തുടരണം  

കോവിഡ് കേസുകള്‍ വീണ്ടും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് മുഖ്യമന്ത്രി. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ റാപിഡ് റെസ്പോൺസ് ടീമുമായി യോഗം ചേരും. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറവാണ്. എന്നാല്‍ അസുഖം ബാധിക്കാതിരിക്കാന്‍ സ്വയം ശ്രദ്ധ ആവശ്യമാണ്. കോവിഡില്‍ പഠിച്ച പാഠങ്ങള്‍ വീണ്ടും ശീലമാക്കണം. പനി, ജലദോഷം, എന്നിവ ബാധിച്ചാല്‍ അവഗണിക്കാതെ ചികിത്സ തേടണം. അസുഖ ബാധിതരുമായി അടുത്ത് ഇടപഴകാതിരിക്കുകയും വേണം.

ബഫര്‍ സോണില്‍ മുഖ്യമന്ത്രി

സംസ്ഥാനത്ത് വന്യജീവി സങ്കേതങ്ങള്‍, ദേശീയ ഉദ്യാനങ്ങള്‍ എന്നിവയ്ക്ക് ചുറ്റും ബഫര്‍ സോണ്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്താന്‍ ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇത്തരം പ്രദേശങ്ങളില്‍ ജീവിക്കുന്ന ജനങ്ങളുടെ ജീവിതത്തെയും ജീവനോപാധിയേയും ബാധിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ല. ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ ഉത്കണ്ഠകള്‍ പൂര്‍ണമായും ഉള്‍ക്കൊള്ളുന്ന നിലപാടാണ് സര്‍ക്കാരിന് ഈ വിഷയത്തിലുള്ളതെന്ന് മുഖ്യമന്ത്രി.

ബഫര്‍ സോണില്‍ ആശങ്ക വേണ്ട

ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കണമെന്നാണ് സർക്കാർ നിലപാട്. മറിച്ചുള്ള പ്രചരണങ്ങൾ തെറ്റിദ്ധാരണ മാത്രമാണ്. താമസക്കാർക്കോ ജനങ്ങൾക്കോ യാതൊരു ആശങ്കയും വേണ്ട. ഭൂപടം അടക്കമുള്ള തെളിവുകൾ സുപ്രീം കോടതിയിൽ ഹാജരാക്കുമെന്ന് മുഖ്യമന്ത്രി. മനുഷ്യവാസ സ്ഥലമുള്ളവ ഒഴിവാക്കണമെന്ന് കഴിഞ്ഞ യുഡിഎഫ് സർക്കാർ തീരുമാനിച്ചെങ്കിലും ആവശ്യമായ രേഖകൾ നൽകിയില്ല. സംസ്ഥാനങ്ങളുടെ സമ്മർദം കാരണം ബഫർസോണിൽ നിർമാണം പാടില്ലെന്ന തീരുമാനം 2019 Aug 8 ന് കേന്ദ്രം സ്വീകരിച്ചു. ജനവാസ മേഖലകൾ പൂർണമായും ഒഴിവാക്കിക്കൊണ്ട് സംസ്ഥാന സമർപ്പിച്ച നിർദേശങ്ങൾ കേന്ദ്രസർക്കാരിൻറെ പരിഗണയിലായിരുന്നു. ഇതിൽ അന്തിമ തീരുമാനം വരാനിരിക്കെയാണ് സുപ്രീം കോടതി വിധി.

സർക്കാർ ഇടപെടൽ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി 

കോടതി വിധി പഠിക്കാൻ വനംമന്ത്രി തയാറായില്ല എന്ന വാർത്ത തെറ്റാണ്. വനംമന്ത്രി തന്നെ മുൻകൈ എടുത്ത് ചർച്ച നടത്തിയതാണ്. ഒരു കാലതാമസവും ഉണ്ടായിട്ടില്ല. മന്ത്രിസഭാ തീരുമാനപ്രകാരമാണ് പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെ ആക്കാമെന്ന് വിജ്ഞാപനം ഇറങ്ങിയത്. അത് യുഡിഎഫ് കാലത്തെ നിലപാടല്ല.

ബഫര്‍ സോണ്‍ പ്രഖ്യാപനം രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത്

രണ്ടാം യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് 2011 ഫെബ്രുവരി 9 നാണ് വന്യജീവി സങ്കേതങ്ങള്‍, ദേശീയ ഉദ്യാനങ്ങള്‍ എന്നിവയ്ക്കുചുറ്റും കേന്ദ്ര സര്‍ക്കാരിന്‍റെ ബഫര്‍ സോണ്‍ പ്രഖ്യാപനം ഉണ്ടായത്. ജയറാം രമേശ് കേന്ദ്ര പരിസ്ഥിതി മന്ത്രിയായിരിക്കെയാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ബഫര്‍ സോണ്‍ പ്രഖ്യാപനം നടത്തിയത്.

മാധ്യമങ്ങൾ അസത്യം പ്രചരിപ്പിക്കരുത് 

ബഫർ സോൺ വിഷയത്തിൽ മാധ്യമങ്ങൾ ശരിയായ വാർത്തകൾ മാത്രം നൽകണം. മലയോര മേഖലയിൽ താമസിക്കുന്ന ജനങ്ങളെ ആശങ്കയിലാഴ്ത്തുന്ന വിഷയമാണിത്. തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഒരു കാര്യമാണ് പൊതുവിൽ മാധ്യമങ്ങളോട് അഭ്യർത്ഥിക്കാനുള്ളത്. ഇതുമായി ബന്ധപ്പെട്ട് ശരിയായതും ആധികാരികമായതുമായ കാര്യങ്ങൾ ആയിരിക്കണം പ്രസിദ്ധീകരിക്കേണ്ടത്. സ്ഥലത്ത് പരിശോധന നടത്തി സുപ്രീംകോടതിയിൽ സമർപ്പിക്കാനുള്ള റിപ്പോർട്ട് തയ്യാറാക്കാനുള്ള ചുമതല വിദഗ്ദ സമിതിക്കുണ്ട്. ഉപഗ്രഹ ചിത്രങ്ങൾ പ്രകാരമുള്ള ഭൂപടത്തിൽ വരാവുന്ന അപാകതകൾ ഉണ്ട്. അത് പരിഹരിക്കുന്നതിനാണ് ഫീൽഡ് വെരിഫിക്കേഷൻ തീരുമാനിച്ചത്.

പ്രദേശവാസികൾക്ക് ആശങ്ക വേണ്ട 

ആളുകൾ ഒഴിഞ്ഞു പോകേണ്ടിവരും എന്ന തെറ്റായ പ്രചാരണം സാധാരണ ജനങ്ങളിൽ ഭീതി പരത്തുന്ന ഒന്നാണ്. ഉപഗ്രഹ സർവെ ഒരു സൂചകം മാത്രമാണ്. ഇത് അന്തിമരൂപമാണ് എന്ന രീതിയിൽ പ്രചരണം നടക്കുന്നുണ്ട്. ജനവാസ മേഖലകൾ ഏതെന്ന് കണ്ടുപിടിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഭാവിയിലുള്ള നിർമ്മാണ സാധ്യതയും കണക്കിലെടുക്കും. ആശങ്ക വേണ്ട. ഈ വിവരങ്ങൾ റവന്യൂ - വനം ആവശ്യങ്ങൾക്ക് ഉപയോഗിക്കുമെന്ന ആശങ്കയും വേണ്ട.

കുപ്രചരണങ്ങളെ തുറന്നു കാട്ടും

ജനങ്ങളെ പുകമറയില്‍ നിര്‍ത്താനും വൈകാരിക പ്രതികരണങ്ങള്‍ സൃഷ്ടിക്കാനുമാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഇത്തരം കുപ്രചരണങ്ങളെ തുറന്നു കാട്ടും. ഉപഗ്രഹ സർവെയിൽ അവ്യക്തതകൾ ഉണ്ട് . അത് പരിഹരിക്കാനാണ് ശ്രമം. എത്രമാത്രം ജനവാസ മേഖലയും കൃഷിയിടങ്ങളും ഉണ്ടെന്ന് സുപ്രീം കോടതിയിൽ ബോധ്യപ്പെടുത്താൻ ആണ് ശ്രമം. ജനങ്ങൾ ആശങ്കയുടെ ഭാഗമായാണ് പ്രതിഷേധം. ജനങ്ങളുടെ താല്പര്യം നടപ്പാക്കാനാണ് സർക്കാർ ശ്രമം. ജനങ്ങളെയും കൃഷിക്കാരെയും സംരക്ഷിക്കുന്നതിന് ഏത് അറ്റം വരെ പോകാനും സർക്കാരുണ്ടാകും.

ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന പരാമര്‍ശത്തെക്കുറിച്ച്

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദര്‍ മാസ്റ്റര്‍ തന്നെ ഇതില്‍ നേരത്തെ വ്യക്തത വരുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി. മറ്റ് വ്യാഖ്യാനങ്ങള്‍ക്ക് പോകുന്നതാണ് പ്രശ്‌നം. ഒരു ബേജാറും ഉണ്ടാകേണ്ടതില്ല. മതനിരപേക്ഷതയ്ക്ക് കരുത്ത് പകരുന്ന പ്രതികരണങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടത് ഇന്നത്തെ കാലത്ത് പ്രധാനമാണെന്ന് മുഖ്യമന്ത്രി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ