KERALA

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാൻ നീക്കവുമായി സർക്കാർ;സഭാ സമ്മേളനം നീട്ടാൻ ആലോചന

ഡിസംബറിൽ ചേരുന്ന നിയമസഭാ സമ്മേളനം ജനുവരി വരെ നീട്ടാനാണ് സർക്കാർ ആലോചിക്കുന്നത്

ദ ഫോർത്ത് - തിരുവനന്തപുരം

ഗവർണർ സർക്കാർ പോര് തുടരുന്ന സാഹചര്യത്തിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നീട്ടിവയ്ക്കാനുള്ള സാധ്യതകൾ തേടി സർക്കാർ. ഡിസംബറിൽ ചേരുന്ന നിയമസഭാ സമ്മേളനം ജനുവരി വരെ നീട്ടാനാണ് സർക്കാർ ആലോചിക്കുന്നത്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നീട്ടിവെച്ച് നിയമസഭാ സമ്മേളനം നടത്തുന്നത് സംബന്ധിച്ച് സർക്കാർ നിയമവശങ്ങൾ പരിശോധിച്ച് വരികയാണെന്നാണ് വിവരം. അനിശ്ചിതകാലത്തേക്ക് പിരിയാതെ സമ്മേളനം നീട്ടുന്നതോടെ നയപ്രഖ്യാപനം തത്കാലത്തേക്ക് ഒഴിവാക്കാനാൻ സാധിക്കും.

സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന തരത്തിൽ ഗവർണർ പരാമർശങ്ങൾ നടത്തുമോ എന്ന ആശങ്കയാണ് താൽക്കാലികമായി സമ്മേളനം ഒഴിവാക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്ന ഘടകം

ഡിസംബറിൽ സഭാ സമ്മേളനം താത്കാലികമായി പിരിഞ്ഞ് ജനുവരിയിൽ പുനഃരാരംഭിക്കാനാണ് നീക്കം. പുതിയ വർഷം ആദ്യ സമ്മേളനം ഗവർണറുടെ നയ പ്രഖ്യാപനത്തോടെ തുടങ്ങണം എന്നാണ് ചട്ടം. കഴിഞ്ഞ വർഷം ചേർന്ന സഭാ സമ്മേളനത്തിൽ ​ഗവ‍ർണർ സൃഷ്ടിച്ച പ്രതിസന്ധി സർക്കാരിന് വലിയ തലവേദനയാണ് ഉണ്ടാക്കിയത്. സർക്കാരുമായി ഗവർണർ ഉടഞ്ഞ് നിൽക്കുന്ന സാഹചര്യത്തിൽ ഇത്തവണയും അതേ സഹാചര്യം ഉണ്ടാകുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന തരത്തിൽ ഗവർണർ പരാമർശങ്ങൾ നടത്തുമോ എന്ന ആശങ്കയാണ് താൽക്കാലികമായി സമ്മേളനം ഒഴിവാക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്ന ഘടകം.

നിലവിലെ സാഹചര്യത്തിൽ ഓർഡിനൻസിൽ ഗവർണർ ഉടൻ ഒപ്പിടുമെന്ന പ്രതീക്ഷ സർക്കാരിനില്ല.

സംസ്ഥാന ഗവർണറായിരുന്ന രാം ദുലാരി സിൻഹയുമായി ഇ കെ നായനാർ സർക്കാർ ഇടഞ്ഞ 1989ൽ സഭാ സമ്മേളനം അടുത്ത വർഷത്തേക്ക് നീട്ടികൊണ്ടാണ് ഗവർണറുടെ നയപ്രഖ്യാപനത്തിന് അന്ന് തത്കാലം തടയിട്ടത്. 1989 ഡിസംബർ 17ന് ആരംഭിച്ച നിയമസഭാ സമ്മേളനം 1990 ജനുവരി 2 വരെ നീട്ടി. ഇതേ തന്ത്രം വീണ്ടും പരീക്ഷിക്കാനാണ് സർക്കാർ ആലോചന. പൊതുതിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ സഭസമ്മേളനത്തിലും ഓരോ വര്‍ഷത്തെയും ഒന്നാമത്തെ സഭാ സമ്മേളനത്തിന്‍റെ തുടക്കത്തിലും ഗവർണർ നയപ്രഖ്യാപനം നടത്തണമെന്നാണ് ഭരണഘടനാ വ്യവസ്ഥ. അതിനാൽ ഗവർണറുടെ നയപ്രഖ്യാപനം സർക്കാരിന് തത്കാലം ഒഴിവാക്കാനാകുമെങ്കിലും അടുത്ത സഭാ സമ്മേളനം ഗവർണറുടെ നയ പ്രഖ്യാപനത്തോടെയേ തുടങ്ങാനാകൂ.

അതേസമയം സർവകലാശാലകളിലെ ചാൻസലർ പദവി ഗവർണറിൽ നിന്ന് മാറ്റുന്നതിനുള്ള ഓർഡിനൻസ് സർക്കാർ ഇതുവരെ ഗവർണർക്ക് അയച്ചിട്ടില്ല. നിലവിലെ സാഹചര്യത്തിൽ ഓർഡിനൻസിൽ ഗവർണർ ഉടൻ ഒപ്പിടുമെന്ന പ്രതീക്ഷ സർക്കാരിനില്ല. അതുകൊണ്ട് നിയമസഭാ സമ്മേളനം വിളിച്ച് ബില്ല് കൊണ്ടുവരാനുള്ള സാധ്യത സർക്കാർ തേടുന്നുണ്ട്. അടുത്ത മന്ത്രിസഭാ യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചത്.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍