KERALA

ചുമതലയേറ്റത് അനുമതി വാങ്ങാതെ; കെടിയു വിസി ഡോ. സിസ തോമസിന്റെ നിയമനത്തിനെതിരെ സര്‍ക്കാര്‍

വിസിക്കെതിരെ വകുപ്പ് തല നടപടി എടുക്കുമെന്നാണ് സൂചന

വെബ് ഡെസ്ക്

സങ്കേതിക സര്‍വകലാശാല വിസി നിയമനത്തിനെതിരെ സര്‍ക്കാര്‍. സങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ ഡയറക്ടറായ ഡോ. സിസ തോമസ് മാതൃവകുപ്പിന്റെ അനുമതി വാങ്ങിക്കാതെയാണ് ചുമതല ഏറ്റെടുത്തതെന്നാണ് സര്‍ക്കാര്‍ നിലപാട്. സിസ തോമസിന്റെ നടപടിയെ കടുത്ത സര്‍വ്വീസ് ചട്ടലംഘനമാണെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്.

എംടെക്ക് പ്രവേശന നടപടിയില്‍ വീഴ്ച വരുത്തിയ അധ്യപികയാണ് സിസ തോമസ് എന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണയിലാണ്. മൂന്ന് അംഗ സമിതിയാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്. വിസിക്കെതിരെ വകുപ്പ് തല നടപടി എടുക്കുമെന്നാണ് സൂചന.

എംടെക്ക് പ്രവേശന നടപടിയില്‍ വീഴ്ച വരുത്തിയ അധ്യപികയാണ് ഡോ. സിസ തോമസ് എന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണയിലാണ്

എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല വി സിക്കായി സര്‍ക്കാര്‍ നിര്‍ദേശിച്ച പേരുകള്‍ തള്ളിയാണ് രാജ്ഭവന്‍ ഡോ. സിസ തോമസിന് താല്‍ക്കാലിക നിയമനം നല്‍കിയത്. ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ചുമതല നല്‍കാനായിരുന്നു സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയിരുന്നത്.

ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ചുമതല നല്‍കാനായിരുന്നു സര്‍ക്കാര്‍ ശുപാര്‍ശ

കഴിഞ്ഞ ദിവസമാണ് സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ താൽക്കാലിക ചുമതല ഡോ. സിസ തോമസ് ഏറ്റെടുത്തത്. രജിസ്ട്രാർ സ്ഥലത്തില്ലാതിരുന്നതിനാൽ ജോയിനിങ് റിപ്പോർട്ടിൽ ഒപ്പുവയ്ക്കാനുള്ള രജിസ്റ്റര്‍ ജീവനക്കാര്‍ വിസിയ്ക്ക് നല്‍കിയിരുന്നില്ല. തുടര്‍ന്ന് ചുമതല ഏറ്റെുടുക്കുന്ന കാര്യം കടലാസില്‍ എഴുതിയാണ് രാജ്ഭവനെ അറിച്ചത്.

എസ്എഫ്ഐയുടെയും ഒരു വിഭാഗം ഉദ്യോഗസ്ഥരുടെയും എതിർപ്പിനിടെയായിരുന്നു ചുമതലയേല്‍ക്കല്‍. പുതിയ വിസിയുമായി സഹകരിക്കില്ലെന്നാണ് സങ്കേതിക സര്‍വകലാശാലയിലെ ഇടത് അധ്യാപക - വിദ്യാർത്ഥി സംഘടനകളുടെ നിലപാട്.

യുജിസി ചട്ടം ലംഘിച്ച് നിയമനം നടന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു കെടിയു വി സി ആയിരുന്ന ഡോ. എം എസ് രാജശ്രീയുടെ നിയമനം സുപ്രീംകോടതി അസാധുവാക്കിയത്. ഒക്ടോബര്‍ 21നായിരുന്നു സുപ്രീംകോടതി ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.

പ്രോവിസി ചുമതലയില്‍ തുടരുന്നതുമായി ബന്ധപ്പെട്ടും വിവാദം

അതേസമയം, സങ്കേതിക സര്‍വകലാശാല വിസി കോടതി ഉത്തരവിലൂടെ പുറത്താക്കപ്പെട്ടിട്ടും പ്രോവിസി ചുമതലയില്‍ തുടരുന്നതുമായി ബന്ധപ്പെട്ടും വിവാദം കനക്കുകയാണ്. എന്നാല്‍ ഇതില്‍ അപാകതയില്ലെന്നാണ് സര്‍വകലാശാല വാദം. വിസിയെ സൂപ്രീകോടതി അയോഗ്യയാക്കി എങ്കിലും പ്രോവിസി സ്ഥാനത്ത് തുടരുന്നതില്‍ തെറ്റില്ലെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം. മുന്‍ കാല കോടതിവിധികള്‍ ചൂണ്ടികാട്ടിയാണ് പ്രോവിസി സ്ഥാനത്ത് തുടരാന്‍ യോഗ്യനാണെന്ന് സര്‍വകലാശാല വാദിക്കുന്നത്.

രാഹുലിന് വന്‍ ഭൂരിപക്ഷം, വിജയം 18,806 വോട്ടുകൾക്ക്, പ്രിയങ്കയുടെ ലീഡ് നാലു ലക്ഷം പിന്നിട്ടു | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

'കെ സുരേന്ദ്രനെ അടിച്ചുപുറത്താക്കി ചാണക വെള്ളം തളിക്കണം'; രൂക്ഷ വിമര്‍ശനവുമായി സന്ദീപ് വാര്യര്‍

ചെങ്കോട്ട കാത്ത് എല്‍ഡിഎഫ്; ചേലക്കരയില്‍ പ്രദീപിന്റെ ലീഡ് 11000 കടന്നു

മഹാരാഷ്ട്രയില്‍ മഹാകാവ്യം രചിച്ച് മഹായുതി; കേവല ഭൂരിപക്ഷകടന്ന് ചരിത്രവിജയവുമായി മുന്നേറ്റം തുടരുന്നു