KERALA

വിഴിഞ്ഞം പുനരധിവാസത്തിന് ഭൂമി; സർക്കാർ ഭൂമി വിട്ടുനൽകാൻ തീരുമാനം

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സർക്കാർ നിലപാടിൽ അന്തിമതീരുമാനം ഉണ്ടാകും

വെബ് ഡെസ്ക്

വിഴിഞ്ഞം മത്സ്യത്തൊഴിലാളി സമരം ശക്തമാകുന്നതിനിടെ ഒത്തുതീർപ്പിനൊരുങ്ങി സർക്കാർ. ദുരിത ബാധിതരെ പുനരധിവസിപ്പിക്കാൻ മന്ത്രസഭാ ഉപസമിതിയുടെ നിർദേശം. മൂവായിരത്തോളം മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കണമെന്നാണ് കണക്ക്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സർക്കാർ നിലപാടിൽ അന്തിമതീരുമാനം ഉണ്ടാകും. ഉപസമിതി ചർച്ചയെ സ്വാ​ഗതം ചെയ്ത് ലത്തീൻ സഭ.

പുനരധിവാസത്തിനായി സർക്കാർ ഭൂമി വിട്ടുനൽകാനാണ് തീരുമാനം. മുട്ടത്തറയിലെ മൃഗസംരക്ഷണ വകുപ്പിന്റെ എട്ടേക്കർ വിട്ടു നൽകും. തിരുവനന്തപുരം നഗരസഭയുടെ രണ്ട് ഏക്കറും മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി വിട്ടുനൽകും. മൃഗസംരക്ഷണ വകുപ്പിന് ജയിൽ വകുപ്പിന്റെ ഭൂമി പകരം നൽകാനും ധാരണ. ക്യാമ്പുകളിൽ താമസിക്കുന്ന 335 കുടുംബങ്ങൾക്കാകും ആദ്യ പരി​ഗണന.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ