ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 
KERALA

സെനറ്റ് യോ​ഗത്തിൽ നിന്ന് വിട്ടുനിന്നവരുടെ പേരുകൾ ഉടൻ നൽകണം; കടുത്ത നടപടികളിലേക്ക് ​ഗവർണർ

യോ​ഗത്തിൽ നിന്ന് വിട്ടുനിന്ന അം​ഗങ്ങളുടെ വിവരങ്ങൾ ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ട് ​ഗവർണർ വൈസ് ചാൻസലർക്ക് കത്തയച്ചു

വെബ് ഡെസ്ക്

കേരള സർവകലാശാല വി സി നിയമനവുമായി ബന്ധപ്പെട്ട് വിളിച്ച സെനറ്റ് യോ​ഗം ക്വാറം തികയാതെ പിരിഞ്ഞ സംഭവത്തിൽ നടപടിക്കൊരുങ്ങി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ക്വാറം പൂർത്തിയാകാതെ പിരിഞ്ഞ കേരള സെനറ്റ് യോ​ഗത്തിന്റെ വിശദാംശങ്ങൾ ​ഗവർണർ തേടി. യോ​ഗത്തിൽ നിന്ന് വിട്ടുനിന്ന അം​ഗങ്ങളുടെ വിവരങ്ങൾ ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ട് ​ഗവർണർ വൈസ് ചാൻസലർക്ക് കത്തയച്ചു.

വി സി നിയമന സമിതിയിലേക്കുള്ള സെനറ്റ് പ്രതിനിധിയെ ഇന്നലെ വൈകുന്നേരത്തിന് മുൻപ് നിശ്ചയിക്കണമെന്ന ​ഗവർണറുടെ അന്ത്യശാസനത്തിന് പിന്നാലെ വിളിച്ചുചേർത്ത യോ​ഗമാണ് ക്വാറം തികയാതെ പിരിഞ്ഞത്. 21 പേരാണ് ക്വാറം തികയാൻ വേണ്ടിയിരുന്നത്. എന്നാൽ ഗവർണറുടെ രണ്ട് പ്രതിനിധികളും വിസിയുമടക്കം 13 പേർ മാത്രമാണ് യോ​ഗത്തിൽ പങ്കെടുത്തത്. ഗവർണർ നാമനിർദേശം ചെയ്ത ഒൻപത് പേരിൽ ഏഴ് പേരും യോ​ഗത്തിൽ നിന്ന് വിട്ടുനിന്നു. യോ​ഗത്തിൽ പങ്കെടുക്കാതിരുന്ന ​ഗവർണറുടെ നോമിനികൾക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്.

സർവകലാശാല സെനറ്റിന്റെ പ്രതിനിധി, യുജിസിയുടെ പ്രതിനിധി, ഗവർണറുടെ പ്രതിനിധി എന്നിവരടങ്ങിയ സെർച്ച് കമ്മിറ്റിയാണ് വിസിയെ നിയമിക്കുന്നത്. സെനറ്റിൽ 102 അംഗങ്ങളാണുള്ളത്. ഇതിൽ 21 പേർ ക്വാറം കൂടിയാൽ മാത്രമേ സെനറ്റ് പ്രതിനിധിയെ തിരഞ്ഞെടുക്കാൻ സാധിക്കുകയുള്ളു. നിലവിലെ കേരള സർവകലാശാല വി സിയുടെ കാലാവധി ഒക്ടോബർ 24ന് അവസാനിക്കും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ