KERALA

ആമയിഴഞ്ചാൻ തോട് വൃത്തിയാക്കും, എ ഐ ക്യാമറകൾ സ്ഥാപിക്കാനും ധാരണ; തീരുമാനം മുഖ്യമന്ത്രിയുടെ ഉന്നതതല യോഗത്തിൽ

വെബ് ഡെസ്ക്

ശുചീകരണത്തൊഴിലാളി ജോയിയുടെ അപകടമരണത്തിനു പിന്നാലെ ആമയിഴഞ്ചാൻ തോട് ഉൾപ്പെടെയുള്ള ചെറുതോടുകൾ പൂർണമായും ശുചീകരിക്കാൻ സർക്കാർ. മുഖ്യമന്ത്രിയുടെ ഉന്നതതല യോഗത്തിലാണ് വ്യാഴാഴ്ച തീരുമാനമെടുത്തത്. മാലിന്യനീക്കത്തിന് റെയിൽവേയുടെ സഹകരണം സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്. സബ് കളക്ടർക്കാണ് ശുചീകരണപ്രവർത്തനങ്ങളുടെ ഏകോപന ചുമതല.

ജോയിയുടെ അമ്മയ്ക്ക് നഷ്ടപരിഹാരം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ റെയിൽവേയോട് ആവശ്യപ്പെട്ടു. മേലധികാരികളോട് ചോദിച്ചിട്ട് മറുപടി നൽകാമെന്ന് ഡിആർഎം പറഞ്ഞു.

ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ബണ്ട് കെട്ടി വെള്ളം വറ്റിച്ച് നൽകാമെന്ന് റെയിൽവേ ഉറപ്പുനൽകിയിട്ടുണ്ട്. ഇറിഗേഷൻ വകുപ്പുമായി ചേർന്ന് ആലോചന നടത്തിയാകും പ്രവർത്തനങ്ങൾ. കൂടാതെ ആമയിഴഞ്ചാൻ തോടിൻ്റെ കരകളിൽ എഐ ക്യാമറ സ്ഥാപിക്കാനും യോഗത്തിൽ തീരുമാനമായി. നഗരസഭയുടെ എഐ ഉൾപ്പെടെ 50 ക്യാമറകളാകും മാലിന്യം വലിച്ചെറിയുന്നത് തടയാൻ സ്ഥാപിക്കുക.

നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാ​ഗുകളും ഉൽപ്പന്നങ്ങളും ഉപയോ​ഗിക്കുന്നവർക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. നഗരത്തിലെ മാലിന്യ പ്രശ്നം പരിഹിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനും സുഗമമായ നടത്തിപ്പിനും ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ടിലെ വകുപ്പുകൾ ഉപയോഗപ്പെടുത്തും. ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ സബ് കളക്ടറെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള സ്പെഷ്യൽ ഓഫീസറായി ചുമതലപ്പെടുത്തും. മേജർ ഇറി​ഗേഷൻ, കോർപ്പറേഷൻ, റെയിൽവേ എന്നീ മൂന്ന് വിഭാ​ഗങ്ങളുടെയും ഏകോപനം ഉറപ്പാക്കും.

തമ്പാനൂർ റെയിൽവേ സ്റ്റേഷനിലൂടെ ഒഴുകുന്ന 130 മീറ്റർ നീളമുള്ള ടണൽ ശുചീകരിക്കണമെന്ന് റെയിൽവേയോട് നിർദേശിച്ചു. ട്രെയിനുകളിൽനിന്നു ശേഖരിക്കുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നുവെന്ന് ഉറപ്പാക്കാൻ റെയിൽവേ എൻജിനീയറിങ് വിഭാഗം ആഴ്ചയിലൊരിക്കൽ പരിശോധന നടത്തണം.

തോടിന്റെ രണ്ട് ഭാ​ഗത്തുള്ള ഫെൻസിങ്ങിന്റെ അറ്റകുറ്റപ്പണി ഇറി​ഗേഷൻ വകുപ്പ് നടത്തും. 2000 മീറ്ററിൽ പുതുതായി സ്ഥാപിക്കേണ്ട ഫെൻസിങ്ങിന്റെ പണി ഉടൻ ആരംഭിക്കും. രാജാജി നഗറിന്റെ മധ്യഭാഗത്തുള്ള പാലത്തിനു സമീപവും നഗർ അവസാനിക്കുന്ന ഭാഗത്തും രണ്ട് ട്രാഷ് ബൂമുകൾ കോർപ്പറേഷൻ സ്ഥാപിക്കും. രാജാജിന​ഗർ പ്രദേശത്ത് ശാസത്രിയ ഖരമാലിന്യ പദ്ധതിക്ക് കണ്ടെത്തിയ സ്ഥലത്ത് ഉടൻ പ്രവർത്തി ആരംഭിക്കാനും തീരുമാനമായി.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്