KERALA

ഒരുമിച്ച് ജീവിക്കാന്‍ സുമയ്യയ്ക്കും അഫീഫയ്ക്കും പോലീസ് സംരക്ഷണം നല്‍കണം: ഹൈക്കോടതി

ജസ്റ്റിസ് പി വി കുഞ്ഞികൃഷ്‌ണന്റെ ബെഞ്ചാണ് പൊലീസ് സംരക്ഷണം നൽകാൻ ഇടക്കാല ഉത്തരവ് നൽകിയത്

വെബ് ഡെസ്ക്

ലിവ് ഇൻ റിലേഷനിൽ കഴിയുന്ന സുമയ്യക്കും അഫീഫക്കും മതിയായ പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്. ഇരുവരും ഒരുമിച്ച് ജീവിക്കാൻ സംരക്ഷണം തേടി നൽകിയ ഹർജിയിൽ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്‌ണന്റെ ബെഞ്ചാണ് പൊലീസ് സംരക്ഷണം നൽകാൻ ഇടക്കാല ഉത്തരവ് നൽകിയത്.

അഫീഫയെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയെന്നു കാണിച്ചു സുമയ്യ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിൽ ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം അഫീഫയെ ഹാജരാക്കിയിരുന്നു. തനിക്ക് മാതാപിതാക്കളുടെ ഒപ്പം പോയാൽ മതിയെന്ന അഫീഫ അറിയിച്ചതിനെ തുടർന്ന് അന്ന് ഹൈക്കോടതി ഹർജി തീർപ്പാക്കിയത്.

മാതാപിതാക്കൾക്കൊപ്പം പോയ അഫീഫ തിരിച്ചെത്തി പോലീസിന്റെയും സ്ത്രീ സംരക്ഷണ സെല്ലിന്റെയും സഹായത്തോടെ വീണ്ടും സുമയ്യയ്‌ക്കൊപ്പമായി താമസിക്കാന്‍ ആരംഭിച്ചു. അഫീഫയെ വീണ്ടും വീട്ടുകാർ തട്ടിക്കൊണ്ടുപോകാൻ സാധ്യതയുണ്ടെന്ന് കാണിച്ചാണ് സുമയ്യ ഇത്തവണ ഹൈക്കോടതിയെ സമീപിച്ചത്.

മലപ്പുറം സ്വദേശികളായ യുവതിയും സുമയ്യയും പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് സൗഹൃദത്തിലായത്. ഇരുവരും പ്രായപൂർത്തിയായതോടെ ഒരുമിച്ചു ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു.

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും