KERALA

THE FOURTH BREAKING- വിരമിക്കാൻ മടിയെന്ന് ഹൈക്കോടതി ജീവനക്കാർ;  തല്‍ക്കാലം തുടർന്നോളൂവെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ 

ജീവനക്കാരുടെ പെൻഷൻ പ്രായം 56ഇൽ നിന്ന് 58 ആയി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒക്ടോബറിൽ ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ സർക്കാരിന് ശുപാർശ നൽകിയിരുന്നു. ഈ നിർദേശം സർക്കാരിന്റെ പരിഗണനയിലാണ്

എ വി ജയശങ്കർ

ഈ മാസം വിരമിക്കുന്ന രണ്ട് ഹൈക്കോടതി ജീവനക്കാർക്ക് വിരമിക്കല്‍ പ്രായത്തിന് ശേഷവും സർവീസിൽ തുടരാമെന്ന് ഹൈക്കോടതി. ഈ ജീവനക്കാർ നൽകിയ ഹർജി പരിഗണിച്ച് മിനിറ്റുകൾക്കുള്ളിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായമായ 56 വയസ് തികഞ്ഞതിനാൽ ഡിസംബർ 31ന് നിയമപരമായി വിരമിക്കേണ്ട ജോയിന്റ് രജിസ്ട്രാര്‍ വിജയകുമാരി അമ്മയും, ഡഫെദാർ പി പി സജീവ് കുമാറുമാണ് സർവീസിൽ തുടരാൻ അനുവദിക്കണമെന്ന് അപേക്ഷിച്ച് കോടതിയെ സമീപിച്ചത്. ഇവർക്ക് തൽക്കാലം സർവീസിൽ തുടരാമെന്നും കോടതിയുടെ അന്തിമ തീർപ്പിന് വിധേയമായിട്ടാകും തുടർ സർവീസ് എന്നും തുറന്ന കോടതിയിൽ പറഞ്ഞ ഇടക്കാല ഉത്തരവിൽ പറഞ്ഞു. രാത്രി വൈകിയും ഉത്തരവ് പ്രസിദ്ധീകരിച്ചിട്ടില്ല. ജസ്റ്റിസ് ആണ് ശിവരാമന്റെ ഇടക്കാല ഉത്തരവ് കൂടേ പഠിച്ച ശേഷമേ പുതിയ ഉത്തരവ് പ്രസിദ്ധീകരിക്കൂ എന്ന് ഹൈക്കോടതി വൃത്തങ്ങൾ സൂചിപ്പിച്ചു.

ഇതോടെ രണ്ട് വ്യത്യസ്ത ബെഞ്ചുകൾ ഒരേ തരം ഹർജികൾ പരിഗണിച്ച് വ്യത്യസ്ത ഉത്തരവ് പുറപ്പെടുവിക്കുന്ന അസാധാരണത്വത്തിനും ഈ കേസ് സാക്ഷിയാവുകയാണ്. 

കേസ് ഫയലിങ്ങിലെ സങ്കീർണ നൂലാമാലകളിലെ പഴുതുകൾ സമർത്ഥമായി ഉപയോഗിച്ചാണ് സജീവ് കുമാറും വിജയകുമാരി അമ്മയും അനുകൂല ഉത്തരവ് നേടിയെടുത്തത്. ജഡ്ജിമാരുടെ പരിഗണനാ വിഷയ പ്രകാരം ജസ്റ്റിസ് അനു ശിവരാമനാണ് പെൻഷൻ പ്രായം സംബന്ധിച്ച ഹരജികൾ പരിഗണിക്കേണ്ടത്. ജസ്റ്റിസ് അനുവിന്റെ ബെഞ്ചിൽ വിരമിക്കൽ പ്രായം 58 ആയി ഉയർത്തണമെന്ന മൂന്ന് ഹൈക്കോടതി ജീവനക്കാരുടെ അപേക്ഷ പരിഗണനയിലാണ്. സർക്കാരിന്റെ നിലപാട് തേടിയ ശേഷം പിന്നീട് പരിഗണിക്കാനായി ഈ ഹർജികൾ മാറ്റിവച്ചിരിക്കുകയാണ്  ജസ്റ്റിസ് അനു ശിവരാമൻ. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗമായ ഇ കെ കുഞ്ഞിക്യഷ്ണൻ ഉൾപ്പടെയുള്ളവരാണ്  ജസ്റ്റിസ് അനുവിന്റെ ബെഞ്ചിലെ ഹർജിക്കാർ. 

എന്നാൽ ഈ ബെഞ്ച് ഒഴിവാക്കി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ  ബഞ്ചിൽ കേസ് എത്തിക്കാനുള്ള സംഘടിത ശ്രമമാണ് ഒരു സംഘം അഭിഭാഷകരും ഹൈക്കോടതി ജീവനക്കാരും ചേർന്ന് നടത്തിയത്. ഇതനുസരിച്ച് സഞ്ജീവ് കുമാറും വിജയകുമാരി അമ്മയും ജസ്റ്റിസ് അനു ശിവരാമന് കേസ് പരിഗണിക്കുന്നതിന് നിയമപരമായി തടസമുള്ള അഭിഭാഷകർ മുഖേന പുതിയൊരു ഹർജി നൽകി (ഒരു ജഡ്ജിക്ക് ഒപ്പം ഒരുമിച്ച് നേരത്തെ പ്രാക്റ്റീസ് ചെയ്തവരോ ജഡ്ജിയുടെ ബന്ധുക്കൾ ആയവരോ ആയ അഭിഭാഷകർക്ക് ആ ബെഞ്ചിൽ കേസ് ഫയൽ ചെയ്യുന്നതിന് വിലക്കുണ്ട്). ജസ്റ്റിസ് അനു ശിവരാമൻ അവധി ആയതിനാലാണ് കേസ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചിൽ എത്തിയത്. സാധാരണ അടിയന്തര പ്രാധാന്യമുള്ള കേസുകളിൽ മാത്രമാണ് ഇത്തരം നടപടി ഉണ്ടാവുക. ഹർജി പരിഗണക്കയ്തെത്തിയപ്പോൾ സർക്കാരിന് വേണ്ടി ഹാജരായ ഗവ. പ്ലീഡർ ടി ബി ഹൂദ് വിഷയം മറ്റൊരു ബഞ്ചിൽ എത്തിയതും സർക്കാരിന്റെ പരിഗണനയിലാണെന്നും കോടതിയെ അറിയിച്ചിരുന്നു. സർക്കാരിനോട് എത്രയും വേഗം വിഷയത്തിൽ തീരുമാനമെടുക്കാൻ പറഞ്ഞ കോടതി ഹരജിക്കാർക്ക് വിരമിച്ചാലും തുടരാമെന്ന് വ്യക്തമാക്കുകയായിരുന്നു.

ഹൈക്കോടതി 23 മുതൽ ജനുവരി മൂന്ന് വരെ ക്രിസ്മസ് അവധിക്ക് അടയ്ക്കുന്നതിനാൽ വിധിക്കെതിരെ അപ്പീൽ നല്കാൻ പോലും സർക്കാരിന് പ്രായോഗികമായി സാധ്യമാവുകയില്ല.  ഹൈക്കോടതി ജീവനക്കാരുടെ ചുവടുപിടിച്ച് സപ്ലൈകോ ജീവനക്കാരനായ  നസറുദ്ദീൻ ടി, കേരള ലൈവ് സ്റ്റോക്ക്  ഡെവലപ്മെന്റ് ബോർഡ്  ജീവക്കാരനായ ഡോക്ടർ ജെയിംസ് എന്നിവരും വിരമിക്കൽ പ്രായം ഉയർത്തണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചിൽ ഹർജി നൽകിയിട്ടുണ്ട്.  ജീവനക്കാരുടെ പെൻഷൻ പ്രായം ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒക്ടോബറിൽ ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ സർക്കാരിന് ശുപാർശ നൽകിയിരുന്നു. വിരമിക്കല്‍ പ്രായം 56 വയസ്സിൽ നിന്ന്  58 ആയി ഉയര്‍ത്തണമെന്ന ഈ നിർദേശം സർക്കാരിന്റെ പരിഗണനയിലാണ്

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ