KERALA

ഏക സിവിൽ കോഡിനെതിരെ കോർപറേഷൻ പ്രമേയം അവതരിപ്പിക്കേണ്ട: ഹൈക്കോടതി

നിയമകാര്യ ലേഖിക

നാളെ നടക്കുന്ന കോഴിക്കോട് കോർപറേഷൻ കൗൺസിൽ യോഗത്തിൽ ഏക സിവിൽ കോഡിനെതിരായ പ്രമേയം ചർച്ച ചെയ്യാനുള്ള നീക്കം സ്റ്റേ ചെയ്ത് ഹൈക്കോടതി. പ്രമേയം ചർച്ച ചെയ്യുന്നതിനെതിരെ ബി ജെ പിയുടെ കൗൺസിലർ നവ്യ ഹരിദാസ് നൽകിയ ഹർജിയിൽ ജസ്റ്റിസ് എൻ നഗരേഷാണ് സ്റ്റേ അനുവദിച്ചത്.

ഇത്തരമൊരു പ്രമേയം നഗരസഭാ യോഗത്തിൽ അവതരിപ്പിക്കാനാവില്ലെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് വിലയിരുത്തിയാണ് സ്റ്റേ.

ഏകസിവിൽ കോഡ് നടപ്പാക്കുന്നതിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്നാവശ്യപ്പെടുന്ന പ്രമേയം കോഴിക്കോട് നഗരസഭാ കൗൺസിലറായ ടി മുരളീധരനാണ് അവതരിപ്പിക്കാനിരുന്നത്. ''രാജ്യത്തെ വർഗീയമായി ധ്രുവീകരിക്കുന്ന ജനവിരുദ്ധ ഏകസിവിൽ കോഡ് നടപ്പാക്കുന്നതിൽ നിന്ന് പിന്മാറാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നുവെന്നു'' എന്ന പറയുന്ന ഒറ്റവരി പ്രമേയമാണ് അജൻഡയിൽ ഉൾപ്പെടുത്തിയിരുന്നത്.

ഇത്തരമൊരു പ്രമേയം നഗരസഭാ കൗൺസിൽ ചർച്ച ചെയ്യുന്നത് നിയമപരമല്ലെന്നാരോപിച്ചാണ് ഹർജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. കേരള മുനിസിപ്പാലറ്റി ചട്ടമനുസരിച്ച് നഗരസഭയുടെ ഭരണ നിർവഹണാധികാര പരിധിയിലുള്ള വിഷയങ്ങളിലാണ് പ്രമേയം അവതരിപ്പിക്കേണ്ടതെന്നാണ് ഹരജിക്കാരി കോടതിയെ അറിയിച്ചത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും