പാതയോരങ്ങളില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ പെരുകുന്നത് ദൃശ്യമലിനീകരണമുണ്ടാക്കുന്നെന്ന് ഹൈക്കോടതി. അനധികൃത ഫ്ലക്സ് നീക്കം ചെയ്യുന്നതിൽ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ പ്രവര്‍ത്തനം ഉണ്ടാകുന്നില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു. തോന്നും വിധം ബോർഡുകൾ വെക്കാൻ ആരെയും അനുവദിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
40 ലക്ഷത്തോളം അനധികൃത ബോർഡുകൾ നീക്കം ചെയ്തെന്ന് സർക്കാർ കോടതിയില്‍ വിശദീകരിച്ചു
എല്ലാവർക്കും സ്വന്തം പടം വേണമെന്നാണ് ആഗ്രഹം. അതിനാണ് ഫ്ലക്സ് ബോർഡുകൾ വ്യാപകമായി വെക്കുന്നത്. അലക്ഷ്യമായി ഉപേക്ഷിക്കുന്ന ഇത്തരം ഫ്ളക്സ് ബോര്‍ഡുകളില്‍ വെള്ളം കെട്ടിക്കിടന്ന് കൊതുകുകൾ വളരുകയും ചെയ്യുകയാണ്. ഡെങ്കി ഉൾപ്പെടെയുള്ള അസുഖത്തിന് ഇവ കാരണമാകുന്നുണ്ട് അനധികൃതമായി ബോർഡുകൾ വെക്കുന്നവരിൽ നിന്ന് 5,000 രൂപ വീതം പിഴയീടാക്കിയാൽ സംസ്ഥാനത്തിന്‍റെ സാമ്പത്തിക ഞെരുക്കം മാറിയേനെയെന്നും ഹൈക്കോടതി പറഞ്ഞു.
40 ലക്ഷത്തോളം അനധികൃത ബോർഡുകൾ നീക്കം ചെയ്തെന്ന് സർക്കാർ കോടതിയില്‍ വിശദീകരിച്ചു. ഇവയ്ക്ക് 5,000 രൂപ വീതം പിഴ ചുമത്തിയിരുന്നെങ്കിൽ വലിയ തുക സർക്കാർ ഖജനാവിലേക്കെത്തിയേനെ. നീക്കം ചെയ്ത ബോർഡുകൾക്ക് എത്ര രൂപ പിഴയീടാക്കിയെന്ന് മൂന്നാഴ്ചക്ക് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോൾ അഡീഷണല്‍ ചീഫ് സെക്രട്ടറി അറിയിക്കണമെന്നും കോടതി നിർദേശിച്ചു.