KERALA

രേഖാ രാജിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി; പകരം രണ്ടാം റാങ്കുകാരിക്ക് നിയമനം

വെബ് ഡെസ്ക്

എം ജി സര്‍വകലാശാലയില്‍ ഗാന്ധിയന്‍ പഠന വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി ദളിത് സ്ത്രീ ചിന്തക രേഖാ രാജിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി. പട്ടികയിലെ രണ്ടാം റാങ്കുകാരി നിഷ വേലപ്പന്‍ നായര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് പി ബി സുരേഷ് കുമാര്‍, പി എസ് സുധ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. അന്തിമ റാങ്ക് പട്ടിക പ്രസദ്ധീകരിച്ചപ്പോള്‍ അര്‍ഹതയുള്ള ഗ്രേസ് മാര്‍ക്ക് നല്‍കിയില്ല. രേഖ രാജിന് കൂടുതല്‍ മാര്‍ക്ക് നല്‍കിയുമെന്നുമായിരുന്നു നിഷയുടെ വാദം.

2019ലാണ് എം ജി സര്‍വകലാശാലയില്‍ അസിസ്റ്റന്‍റ് പ്രഫസറായി രേഖയുടെ നിയമനം നടക്കുന്നത്. ഇതിനെ ചോദ്യം ചെയ്ത് നിഷ ഹൈക്കോടതിയെ സമീപിച്ചു. നിഷയുടെ ഹർജി സിംഗിള്‍ ബഞ്ച് തള്ളിയിരുന്നു. തുടര്‍ന്നാണ് ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ. കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ നിയമനം കഴിഞ്ഞ ദിവസം ഹൈക്കോടതി തടഞ്ഞിരുന്നു. ലിസ്റ്റിലെ രണ്ടാം റാങ്കുകാരനായ ജോസഫ് സ്കറിയയുടെ ഹർജിയിലായിരുന്നു നടപടി. പ്രിയ വർഗീസിന് ദൂതന്‍ വഴിയാണ് കോടതി നോട്ടീസയച്ചത്. ഈ മാസം 31 വരെ നിയമനം നടത്തരുതെന്നായിരുന്നു കോടതിയുടെ ഉത്തരവ്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും