കേരള ഹൈക്കോടതി 
KERALA

ഏക്കറിന് 100 രൂപ, അഞ്ചര ഹെക്റ്റർ സർക്കാർ ഭൂമി ക്രിസ്ത്യന്‍ പള്ളിക്ക്; റദ്ദാക്കി ഹൈക്കോടതി

വിപണി മൂല്യത്തിനനുസരിച്ച് ഭൂമി വാങ്ങാൻ കഴിയുമോയെന്ന് പള്ളിയുമായി ബന്ധപ്പെട്ടവരോട് സർക്കാർ ചോദിക്കണം

നിയമകാര്യ ലേഖിക

പള്ളിക്ക് വേണ്ടി സർക്കാർ ഭൂമി കൈമാറിയ നടപടി ഹൈക്കോടതി റദ്ദാക്കി. വയനാട് കല്ലോളി സെന്റ്‌ ജോർജ് ഫെറോന പള്ളിക്ക് വേണ്ടിയാണ് 5.5 ഹെക്റ്റർ സർക്കാർ ഭൂമി കൈമാറിയിരുന്നത്. ഏക്കറിന് 100 രൂപ എന്ന നിരക്കിലാണ് ഭൂമി കൈമാറ്റം.

ആദിവാസി മേഖലയിലടക്കം വയനാട് ജില്ലയിൽ നിരവധി പേർക്ക് ഭൂമിയില്ലാത്ത സാഹചര്യം ചൂണ്ടികാട്ടി മാനന്തവാടിയിലെ സാമൂഹിക പ്രവർത്തകർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. 2015 ലെ പട്ടയമാണ് റദ്ദാക്കിയത്. ഒപ്പം രണ്ട് മാസത്തിനുള്ളിൽ ഭൂമിയുടെ വിപണി മൂല്യം നിശ്ചയlക്കാൻ സർക്കാരിന് കോടതി നിർദേശം നൽകി.

വിപണി മൂല്യത്തിനനുസരിച്ച് ഭൂമി വാങ്ങാൻ കഴിയുമോയെന്ന് പള്ളിയുമായി ബന്ധപ്പെട്ടവരോട് സർക്കാർ ചോദിക്കണം. ഇതിന്മേൽ മറുപടി അറിയിക്കാൻ ഒരു മാസം സാവകാശം പള്ളിക്ക് നൽകണം. വിപണി വില നൽകി ഭൂമി ഏറ്റെടുക്കാൻ തയ്യാറല്ലെങ്കിൽ, പള്ളി കൈവശം വച്ചിരിക്കുന്ന ഭൂമിയിൽ നിന്നും അവരെ കുടിയിറക്കണം തുടങ്ങിയ നിർദേശങ്ങളാണ് കോടതി സർക്കാരിന് നൽകിയത്.

തുടർന്നു മൂന്ന് മാസത്തിനുള്ളിൽ യോഗ്യരായവർക്ക് ഭൂമി വിതരണം ചെയ്യണം. ഇനി വിപണി വില നൽകി ഭൂമി പള്ളി വാങ്ങുകയാണെങ്കിൽ ,ലഭിക്കുന്ന തുക വനവാസി ക്ഷേമ പ്രവർത്തനങ്ങൾക്ക് സർക്കാർ ഉപയോഗിക്കണമെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. 8 മാസത്തിനുള്ളിൽ നടപടി റlപ്പോർട്ട് സർക്കാർ ഹൈക്കോടതlയിൽ സമർപ്പിക്കണം.

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി