KERALA

പാറമ്പുഴ കൂട്ടക്കൊലക്കേസ്: പ്രതി നരേന്ദ്ര കുമാറിൻ്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി

നിയമകാര്യ ലേഖിക

പാറമ്പുഴ കൂട്ടക്കൊലക്കേസിൽ പ്രതി നരേന്ദ്ര കുമാറിൻ്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. അതേസമയം, പരോള്‍ ഉള്‍പ്പടെ 20 വര്‍ഷം ഒരിളവും കുറ്റവാളിക്ക് അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

ഉത്തര്‍ പ്രദേശിലെ ഫൈസാബാദ് സ്വദേശിയായ പ്രതി നരേന്ദ്ര കുമാറിന് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ച വധശിക്ഷയാണ് ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ ഉള്‍പ്പെട്ട ഡിവിഷൻ ബഞ്ച് ഇളവ് ചെയ്തത്. വധശിക്ഷയ്ക്കുപുറമെ ഇരട്ട ജീവപര്യന്തവും ഏഴു വർഷം തടവും പിഴയുമായിരുന്നു വിചാരണക്കോടതി വിധിച്ചത്.

പാറമ്പുഴയിൽ ഡ്രൈ ക്ലീനിങ് സ്ഥാപന ഉടമയായ തുരുത്തേൽക്കവല മൂലേപ്പറമ്പിൽ ലാലസൻ (71), ഭാര്യ പ്രസന്നകുമാരി (54), മകൻ പ്രവീൺ ലാൽ (29) എന്നിവരെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. 2015 മേയ് 16നായിരുന്നു സംഭവം.

ഡ്രൈ ക്ലീനിങ് സ്ഥാപനത്തിലെ തൊഴിലാളിയായിരുന്ന നരേന്ദ്ര കുമാർ മോഷണത്തിനുവേണ്ടി മൂവരെയും കൊലപ്പെടുത്തിയെന്നാണ് പോലീസ് കുറ്റപത്രത്തിൽ പറയുന്നത്. മൂവരെയും വീടിനോടു ചേർന്നുള്ള ഡ്രൈ ക്ലീനിങ് സ്‌ഥാപനത്തിൽ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയത്.

മദ്യലഹരിയിൽ ഡ്രൈ ക്ലീനിങ് സെന്ററിനുള്ളിൽ കിടന്നുറങ്ങിയ പ്രവീണിനെ പ്രതി കോടാലി ഉപയോഗിച്ചാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഇതിനുശേഷം, അലക്കാൻ ഏൽപ്പിച്ചിരുന്ന വസ്‌ത്രങ്ങൾ ആവശ്യപ്പെട്ട് കിംസ് ആശുപത്രിയിൽനിന്നു പ്രവീണിന്റെ മൊബൈൽ ഫോണിൽ വിളിയെത്തിയിരുന്നു.

ഇതിനു മറുപടി പറയാനെന്ന പേരിൽ ലാലസനെയും ഭാര്യ പ്രസന്നകുമാരിയെയും പ്രതി തന്ത്രപൂർവം ഡ്രൈ ക്ലീനിങ് സ്ഥാപനത്തിലേക്കു വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കാൻ വൈദ്യുതാഘാതം ഏല്പിക്കുകയും ചെയ്‌തു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും