KERALA

'പൊതുപണം കൊണ്ട് പ്രവർത്തിക്കുന്ന സ്ഥാപനമല്ലേ?എസ്എഫ്ഐഒ അന്വേഷണത്തെ സ്വാഗതം ചെയ്യണമായിരുന്നു'; കെഎസ്ഐഡിസിയോട് ഹൈക്കോടതി

നിയമകാര്യ ലേഖിക

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ എക്സാലോജിക് കമ്പനിക്കെതിരെ ഉയർന്ന മാസപ്പടി ആരോപണവുമായി ബന്ധപ്പെട്ട് എസ് എഫ് ഐ ഒ അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ് കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ വികസന കോർപറേഷൻ (കെ എസ് ഐ ഡി സി) ചെയ്യേണ്ടിയിരുന്നതെന്ന് ഹൈക്കോടതി. കെ എസ് ഐ ഡി സി നോമിനിക്ക് സി എം ആർ എല്‍ കമ്പനിയിൽ നടന്നത് അറിയില്ലെന്ന് പറയുന്നത് യുക്തിക്ക് നിരക്കാത്തതാണ്. സത്യം കണ്ടെത്താനാണ് ശ്രമമെന്ന് കെ എസ് ഐ ഡി സിയോട് ഹൈക്കോടതി പറഞ്ഞു.

പൊതുപണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമല്ലേ കെ എസ് ഐ ഡി സി? സി എം ആർ എല്ലിൽ എന്തിനാണ് നോമിനി? കോടതി ചോദിച്ചു. ഹർജി അടുത്തമാസം വീണ്ടും പരിഗണിക്കും.

കെ എസ് ഐ ഡി സി നൽകിയ ഹർജിയിൽ അഭിഭാഷകന്‍ ഷോണ്‍ ജോർജും കക്ഷി ചേർന്നിട്ടുണ്ട്. അന്വേഷണം തടയണമെന്ന ആവശ്യം കർണാടക ഹൈക്കോടതി തള്ളിയതാണെന്നും അതിനാൽ ഹർജി അനുവദിക്കരുതെന്നുമാണ് ഷോണിന്റെ അപേക്ഷയിൽ ആവശ്യപ്പെടുന്നത്.

സി എം ആർ എല്ലിലെ കെ എസ് ഐ ഡി സി ഓഹരി പങ്കാളിത്തത്തിലൂടെ കേരള സർക്കാർ സി എം ആർ എല്ലിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങളെ ബോധപൂർവം സഹായിക്കുന്നുവെന്ന ഷോണിന്റെ പരാതിയിൽ ഡിസംബർ 21ന് കമ്പനീസ് രജിസ്ട്രാർ വിശദീകരണം തേടി നോട്ടീസ് നൽകി. സി എം ആർ എൽ കമ്പനിയിൽ ഓഹരി പങ്കാളിത്തമുണ്ടെങ്കിലും ദൈനംദിന കാര്യങ്ങളിൽ ഇടപെടലില്ലെന്ന് വ്യക്തമാക്കി ജനുവരി മൂന്നിന് മറുപടി നൽകി. 134 കോടിയുടെ ഇടപാടിൽ ബന്ധമില്ലെന്നും വ്യക്തമാക്കി.

എന്നാൽ, നോട്ടീസ് നൽകിയില്ലെന്ന റിപ്പോർട്ടാണ് കേന്ദ്രത്തിന് കമ്പനി രജിസ്ട്രാർ നൽകിയിരിക്കുന്നത്. തുടർന്ന് കൊച്ചിയിലെ സി എം ആർ എൽ കമ്പനിക്കും എക്‌സാലോജിക് സൊല്യൂഷൻസ് കമ്പനിക്കും ഒപ്പം കെ എസ് ഐ ഡി സിക്കെതിരെയും കേന്ദ്രം അന്വേഷണത്തിന് ഉത്തരവിട്ടു. തങ്ങളെ കേൾക്കാതെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതോടൊപ്പം രേഖകൾ ഹാജരാക്കാനുള്ള ഉത്തരവും എസ്എഫ്ഐഒ പരിശോധന ഉത്തരവും നിയമവിരുദ്ധമാണ്. ഈ ഉത്തരവുകളും റദ്ദാക്കണമന്നാണ് കെ എസ് എ ഡി സിയുടെ ഹർജിയിലെ ആവശ്യം.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും