കേരള ഹൈക്കോടതി 
KERALA

കേരളം എവിടേക്കാണ് പോകുന്നത്? നരബലിയിൽ നടുക്കം രേഖപ്പെടുത്തി ഹൈക്കോടതി

വെബ് ഡെസ്ക്

പത്തനംതിട്ട ഇലന്തൂരിൽ നടന്ന ഇരട്ട നരബലി നടന്നെന്ന റിപ്പോര്‍ട്ടുകളില്‍ നടുക്കം രേഖപ്പെടുത്തി കേരള ഹൈക്കോടതി. നരബലി ഞെട്ടിക്കുന്നതും അവിശ്വസനീയവുമായ സംഭവമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. സംസ്ഥാനം എവിടേക്കാണ് പോകുന്നതെന്നും കോടതി പരാമർശിച്ചു. സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് ബാർ അംഗങ്ങളുമായി ചർച്ച ചെയ്യുന്നതിനിടെയാണ് കോടതിയുടെ പരാമർശം. ആധുനികതയ്ക്ക് പിറകേയുള്ള പാച്ചിലിൽ കേരളത്തിന് ദിശാബോധം നഷ്ടപ്പെട്ടതായും, ജനങ്ങൾ വിചിത്രമായാണ് പെരുമാറുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

കാലടി സ്വദേശിയായ റോസ്ലി, കടവന്ത്ര പൊന്നുരുന്നി സ്വദേശി പത്മ എന്നിവരാണ് നരബലിയുടെ ഭാഗമായി കൊല്ലപ്പെട്ടത്. പത്തനംതിട്ട ഇലന്തൂരിലെ ഭഗവല്‍ സിങ്ങിനും ഭാര്യ ലൈലയ്ക്കും വേണ്ടിയാണ് നരബലി നടത്തിയത്. സാമ്പത്തിക അഭിവൃദ്ധി ലക്ഷ്യമിട്ടായിരുന്നു കൊലപാതകം. ഐശ്വര്യവും സമ്പത്തും ഉണ്ടാകാനായിരുന്നു നരബലി. സംഭവത്തില്‍ ഭഗവല്‍ സിംഗ്, ഭാര്യ ലൈല, ഏജന്റ് പെരുമ്പാവൂര്‍ സ്വദേശി ഷാഫി എന്ന റഷീദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

കാലടിയില്‍ നിന്ന് റോസ്‌ലിയെയാണ് ആദ്യം കൊണ്ടുപോയത്. മറ്റൊരു ആവശ്യം പറഞ്ഞാണ് ഇവരെ തിരുവല്ലയിലെത്തിച്ചത്. തുടര്‍ന്ന് പൂജ നടത്തി ബലി നല്‍കിയെന്നാണ് വിവരം. സെപ്റ്റംബര്‍ 27നാണ് പത്മയെ സമാനരീതിയില്‍ തിരുവല്ലയില്‍ എത്തിച്ചത്. ഇവരെ കാണാതായെന്ന പരാതിയില്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്.

സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷന്‍ നിർദ്ദേശം. കുറ്റവാളികള്‍ക്കെതിരെ അതിശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?