KERALA

കേരള ഹൈക്കോടതി ജഡ്ജി നിയമനം: ചീഫ് ജസ്റ്റിസിന്റെ പട്ടികയോട് വിയോജിച്ച് ജ. വിനോദ് ചന്ദ്രന്‍

ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ വിയോജിപ്പ് രേഖപ്പെടുത്തിയത് രണ്ടു പേരുകളില്‍

നിയമകാര്യ ലേഖിക

ജഡ്‌ജി നിയമനവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി കൊളീജിയത്തിൽ ഭിന്നത. അംഗങ്ങൾക്കിടയിൽ വിയോജിപ്പുണ്ടായതിനെ തുടർന്ന് രണ്ട് പട്ടികകളാണ് സുപ്രീം കോടതി കൊളീജിയത്തിന് നൽകിയിട്ടുള്ളത്.

ഹൈക്കോടതി കൊളീജിയത്തിലെ അംഗങ്ങളായ ചീഫ് ജസ്റ്റിസ് എസ്. മണി കുമാർ, ജസ്റ്റിസ് എസ്. വി ഭട്ടി എന്നിവർ നൽകിയ പട്ടികയും ഇവരിൽ രണ്ടു പേരുടെ നിയമനത്തിൽ വിയോജിപ്പ് രേഖപ്പെടുത്തി ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ നൽകിയ മറ്റൊരു പട്ടികയുമാണ് കേരളത്തിൽ നിന്നയച്ചത്. പട്ടിക അയച്ച ശേഷമാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ പാറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കുന്നത്.

പട്ടിക അയച്ച ശേഷമാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ പാറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കുന്നത്.

ജുഡിഷ്യൽ ഓഫീസർമാരിൽ നിന്നുള്ള ഏഴ് ഒഴിവുകളിലേക്ക് നിയമിക്കേണ്ടവരുടെ പേരുകൾ ശുപാർശ ചെയ്യാനായിരുന്നു കൊളീജിയം യോഗം ചേര്‍ന്നത്. രണ്ടര വർഷത്തെ ഇടവേളക്ക് ശേഷമാണ് കൊളിജിയം യോഗം ചേർന്നത്. യോഗത്തില്‍ കൊളീജിയം അംഗങ്ങളായ ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഭട്ടിയും അംഗീകരിച്ച ലിസ്റ്റിൽ എംബി സ്നേഹലത (കണ്ണൂർ പ്രിൻസിപ്പൽ ജില്ലാ ജഡ്‌ജി), പിജെ വിൻസെന്റ് (ഹൈക്കോടതിയിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി), സി കൃഷ്‌ണകുമാർ, (കാസർഗോഡ് പ്രിൻസിപ്പൽ ജില്ലാ ജഡ്ജി ), ജോൺസൺ ജോൺ (കൽപ്പറ്റ പ്രിൻസിപ്പൽ ജില്ലാ ജഡ്ജി), ജി ഗിരീഷ് ( തലശേരി പ്രിൻസിപ്പൽ ജില്ലാ ജഡ്ജി), സി പ്രദീപ് കുമാർ (എറണാകുളം അഡീ. ജില്ലാ ജഡ്‌ജി), പി കൃഷ്‌ണകുമാർ (ഹൈക്കോടതി രജിസ്ട്രാർ ജനറൽ) എന്നീ പേരുകളാണുള്ളത്.

എന്നാൽ, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ ലിസ്റ്റിലുള്ള പി ജെ വിൻസെന്റ്, സി കൃഷ്‌ണകുമാർ എന്നിവരെ ഒഴിവാക്കി. പകരം കെവി ജയകുമാർ (ഹൈകോടതി വിജിലൻസ് രജിസ്ട്രാർ), പി സെയ്‌തലവി (മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്‌ജി) എന്നിവരെ ഉൾപ്പെടുത്തി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ