KERALA

'മലയാളികൾക്ക് ഈഗോ, കഠിനാധ്വാനം ചെയ്യാൻ മടി'; ഇതര സംസ്ഥാന തൊഴിലാളികളെ പ്രശംസിച്ച് ഹൈക്കോടതി

എറണാകുളം നെട്ടൂരിലെ ഹോൾസെയിൽ മാർക്കറ്റ് മേഖലയിൽ നിന്ന് രജിസ്റ്റര്‍ ചെയ്യാത്ത ഇതര സംസ്ഥാന തൊഴിലാളികളെ കുടിയൊഴിപ്പിക്കണമെന്നാവശ്യപ്പെടുന്ന ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം

നിയമകാര്യ ലേഖിക

മലയാളികളുടെ ‘ഈഗോ’യും കഠിനാധ്വാനം ചെയ്യാന്‍ താല്പര്യമില്ലാത്ത പ്രവണതയുമാണ് ഇതര സംസ്ഥാന തൊഴിലാളികൾ കേരളത്തിലേക്ക് എത്താൻ കാരണമെന്ന് ഹൈക്കോടതി. മലയാളികളെ വിമർശിച്ച കോടതി കുടിയേറ്റ തൊഴിലാളികള്‍ സംസ്ഥാനത്തിന്റെ വികസനത്തിന് നല്‍കിയ സംഭാവനകള്‍ വലുതാണെന്നും ചൂണ്ടിക്കാട്ടി ഇതര സംസ്ഥാന തൊഴിലാളികളെ പുകഴ്ത്തുകയും ചെയ്തു.

മലയാളികൾ കഠിനാധ്വാനത്തിന് തയാറാകാതിരിക്കെ ഇതര സംസ്ഥാന തൊഴിലാളികൾ കേരളത്തിന് നൽകിയ സംഭാവന ഏറെ വലുതാണ്. അവർ ജോലി ചെയ്യുന്നത് കൊണ്ടാണ് മലയാളികൾ അതിജീവിക്കുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. ഹര്‍ജി പരിഗണിക്കുന്നവേളയിൽ കോടതി അന്തർ സംസ്ഥാന തൊഴിലാളികൾക്ക് എതിരല്ലെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം നെട്ടൂരിലെ ഹോൾസെയിൽ മാർക്കറ്റ് മേഖലയിൽ നിന്ന് രജിസ്റ്റര്‍ ചെയ്യാത്ത ഇതര സംസ്ഥാന തൊഴിലാളികളെ കുടിയൊഴിപ്പിക്കണമെന്നാവശ്യപ്പെടുന്ന ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ തൃപ്പൂണിത്തുറ ഓഫീസില്‍ ജോലി ചെയ്യുന്ന ചുമട്ടുതൊഴിലാളിയാണ് വിഷയത്തില്‍ ഹര്‍ജി സമര്‍പ്പിച്ചത്. 

നെട്ടൂർ മാർക്കറ്റിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് താമസിക്കാനും ഭക്ഷണം പാകം ചെയ്യാനും വ്യാപാരികൾ സൗകര്യങ്ങൾ ഒരുക്കി നൽകിയിട്ടുണ്ട്. ഇവരുടെ ലഹരിമരുന്ന് ഉപയോഗമടക്കം മറ്റുള്ള തൊഴിലാളികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നാരോപിച്ചായിരുന്നു ഹർജി നൽകിയത്. രജിസ്‌ട്രേഷന്‍ നടത്താതെയാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ ഇവിടെ തുടരുന്നന്നതെന്നും ഇത് കുറ്റകൃത്യങ്ങള്‍ക്ക് കാരണമാകുമെന്നും ഹര്‍ജിയില്‍ പറയുന്നു. 

സംസ്ഥാനത്തിന്റെ വികസനത്തിന് വലിയ സംഭാവന നൽകുന്നവരെങ്കിലും ഹർജിയിലെ ആരോപണങ്ങൾ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി പരാതി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ കലക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ 100 ദിവസത്തിനുള്ളില്‍ അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഇനിയൊരിക്കലും ഇത്തരത്തിലുള്ള പ്രവർത്തികൾ ആവര്‍ത്തിക്കാതെ ജാഗ്രത പാലിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ