KERALA

അവധിക്കാല ക്ലാസ്സുകള്‍ നടത്താം; സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

അവധിക്കാല ക്ലാസുകൾ മതിയായ കാരണമില്ലാതെ തടയേണ്ടെന്ന് ജസ്റ്റിസ് എ ബദറുദ്ദീൻ

നിയമകാര്യ ലേഖിക

കേരള സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷന് കീഴിലുള്ള സ്കൂളുകൾക്ക് അവധിക്കാല ക്ലാസുകൾ തുടരാൻ ഹൈകോടതിയുടെ അനുമതി. മധ്യവേനലവധിക്കാല ക്ലാസുകൾ നിരോധിച്ച് സർക്കാർ പുറപ്പെടുവിച്ച സർക്കുലർ ചോദ്യം ചെയ്ത് കേരള സിബിഎസ്ഇ സ്‌കൂൾ മാനേജ്മെന്റ് അസോസിയേഷൻ ഉൾപ്പെടെ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.

ക്ലാസ് റൂമിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കി അധ്യാപക രക്ഷാകർതൃ സംഘടന, രക്ഷിതാക്കൾ, കുട്ടികൾ എന്നിവരുടെ അനുമതിയോടെ നടത്തുന്ന അവധിക്കാല ക്ലാസുകൾ മതിയായ കാരണമില്ലാതെ തടയേണ്ടെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ നിർദേശിച്ചു. സർക്കാർ സർക്കുലർ രണ്ടാഴ്‌ചത്തേക്ക് കോടതി സ്റ്റേ ചെയ്തു.

14 വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് രക്ഷിതാക്കളുടെയും കുട്ടികളുടെയും അനുമതിയോടെയും വിദ്യാഭ്യാസ അധികൃതരുടെ നിരീക്ഷണത്തോടെയും അവധിക്കാല ക്ലാസ്സുകൾ നടത്താമെന്ന് ഹൈക്കോടതി 2018ൽ ഉത്തരവ് നൽകിയിട്ടുണ്ടെന്നിരിക്കെ അവധിക്കാല ക്ലാസുകൾ പാടില്ലെന്ന സർക്കാർ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്നാണ് ഹർജിക്കാരുടെ വാദം.

എന്നാൽ, നിലവിലെ വേനൽ സാഹചര്യവും കുട്ടികളുടെ അവധിക്കാല ഉല്ലാസവും കണക്കിലെടുത്താണ് ക്ലാസ്സുകൾ പാടില്ലെന്ന ഉത്തരവിറക്കിയതെന്നും ഇത് സ്റ്റേ ചെയ്യരുതെന്നും സർക്കാർ വാദിച്ചു. കുട്ടികളുടെ ശോഭനമായ ഭാവിക്കുവേണ്ടി നടത്തുന്ന അവധിക്കാല ക്ലാസ്സുകൾ തടയരുതെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. തുടർന്നാണ് സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം