KERALA

വിദ്യാഭ്യാസ വായ്‌പകൾക്ക് സിബിൽ സ്കോർ മാനദണ്ഡമാക്കരുതെന്ന ഹൈക്കോടതി ഉത്തരവിന് സ്റ്റേ

എസ് ബി ഐ നൽകിയ അപ്പീലിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബഞ്ചാണ് സ്റ്റേ അനുവദിച്ചത്

നിയമകാര്യ ലേഖിക

സിബിൽ സ്കോർ കുറവാണെന്ന പേരിൽ ബാങ്കുകൾ വിദ്യാഭ്യാസ വായ്‌പകൾ അനുവദിക്കാതിരിക്കരുതെന്ന ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിന് സ്റ്റേ. എസ് ബി ഐ നൽകിയ അപ്പീലിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബഞ്ചാണ് സ്റ്റേ അനുവദിച്ചത്.

ബാങ്കുകൾ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്നായിരുന്നു ജസ്റ്റിസ് പി വി കുഞ്ഞികൃഷ്‌ണൻ ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. സിബിൽ സ്കോർ കുറവാണെന്ന പേരിൽ വിദ്യാഭ്യാസ വായ്‌പ നിഷേധിക്കരുതെന്നും വിദ്യാർഥികൾ നാളെ ഈ നാടിനെ നയിക്കേണ്ടവരാണെന്നും ജഡ്‌ജി ചൂണ്ടിക്കാട്ടിയിരുന്നു. ബാങ്ക് അധികൃതർ വിദ്യാഭ്യാസ വായ്പ നിഷേധിച്ചത് ചോദ്യം ചെയ്ത് ഭോപ്പാലിൽ എൻജിനീയറിംഗ് വിദ്യാർഥിയായ ആലുവ സ്വദേശി നോയൽ പോൾ ഫ്രഡറിക്കിനായിരുന്നു ഹർജി നൽകിയിരുന്നത്. എന്നാൽ ലോൺ അനുവദിക്കുന്ന കാര്യത്തിൽ ഇടപെടാൻ ഹൈക്കോടതിക്കധികാരമില്ലെന്ന് ആരോപിച്ചായിരുന്നു എസ് ബി ഐ അപ്പീൽ നൽകിയത്.

പിതാവിന്റെ പേരിലുണ്ടായിരുന്ന രണ്ട് വായ്പയിലൊന്ന് എഴുതിത്തള്ളുകയും മറ്റൊന്നിൽ 16,667 രൂപ കുടിശികയുമുണ്ടായിരുന്നതിനെ തുടർന്നാണ് ബാങ്ക് വിദ്യാഭ്യാസ വായ്പ പോൾ ഫ്രഡറിക്കിന് നിഷേധിച്ചത്. എന്നാൽ, ഹർജിക്കാരന് വിദേശ കമ്പനി ജോലി വാഗ്‌ദാനം ചെയ്തിട്ടുണ്ടെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ വിശദീകരിച്ചു. തുടർന്ന് വിദ്യാഭ്യാസ വായ്‌‌പയായി ഹർജിക്കാരന് 4.07 ലക്ഷം രൂപ നൽകാൻ എസ്ബിഐയ്ക്ക് കോടതി നിർദേശം നൽകി.

ഇതിനെതിരെയാണ് എസ്ബിഐ ഡിവിഷൻ ബഞ്ചിനെ സമീപിച്ചത്. സിംഗിൾ ബഞ്ചിന്റെ ഇടക്കാല ഉത്തരവ് ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും പൊതുവെ ബാധിക്കുമെന്നും അപ്പീലിൽ പറയുന്നു

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം