KERALA

ഹൈക്കോടതി ചരിത്രത്തിലാദ്യമായി 'വിർച്വല്‍ സ്ഥല പരിശോധന'

ചീഫ് ജസ്റ്റിസ് എസ് വി എൻ ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഭൂമിയുടെ നിലവിലെ സ്ഥിതി അറിയാൻ ഓൺലൈനിൽ പരിശോധന നടത്തിയത്

വെബ് ഡെസ്ക്

പാലക്കാട് അഗളി വില്ലേജിലെ വനഭൂമിയുമായി ബന്ധപ്പെട്ട് നിലവിലെ സ്ഥിതിയറിയാൻ ഹൈക്കോടതി 'വിർച്വല്‍ സ്ഥല പരിശോധന' നടത്തി. സ്വകാര്യ വനഭൂമിയുമായി ബന്ധപ്പെട്ട് തൃശൂരിലെ വൺ എർത്ത് വൺ ലൈഫ് എന്ന സംഘടന നൽകിയ ഹർജിയിൽ ചീഫ് ജസ്റ്റിസ് എസ് വി എൻ ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഭൂമിയുടെ നിലവിലെ സ്ഥിതി അറിയാൻ ഓൺലൈനിൽ പരിശോധന നടത്തിയത്.

സർക്കാർ വനഭൂമിയാണോ സ്വകാര്യ വനഭൂമിയാണോ എന്നത് സംബന്ധിച്ച തർക്കത്തിൽ ഹർജിയിലെ എതിർ കക്ഷികളോട് തർക്കഭൂമിയിലെത്തി അവിടെ നിന്ന് ഓൺലൈനിൽ ഹാജരാകാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു. തുടർന്ന് അഗളിയിലെ തർക്ക ഭൂമിയുടെ ദൃശ്യങ്ങൾ ഓൺലൈനിലൂടെ ഹൈക്കോടതി പരിശോധിച്ചു. അഗളി വില്ലേജിൽ ഉൾപ്പെട്ട 56.77 ഹെക്ടർ വനഭൂമിയുടെ കാര്യത്തിലാണ് തർക്കം. സ്വകാര്യവ്യക്തികൾ ഭൂമി പാട്ടത്തിനെടുത്തശേഷം അക്കാര്യം മറച്ചുവച്ച് വനഭൂമിയിൽ അവകാശവാദം ഉന്നയിക്കുകയാണെന്നാണ് പരാതി.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം