KERALA

സംരക്ഷിക്കേണ്ടത് കുട്ടികളെ, നായ്ക്കളെ അല്ല; നിഹാലിൻ്റെ മരണത്തിൽ സ്വമേധയാ കേസ് എടുത്ത് ബാലാവകാശ-മനുഷ്യാവകാശ കമ്മീഷനുകൾ

15 ദിവസത്തിനകം മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സംഭവത്തെ കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഉത്തരവ്

വെബ് ഡെസ്ക്

കണ്ണൂര്‍ മുഴുപ്പിലങ്ങാട് തെരുവുനായ്ക്കള്‍ ഭിന്നശേഷിക്കാരനായ നിഹാലിനെ (10) കടിച്ച് കൊന്ന സംഭവത്തില്‍ സ്വമേധയാ കേസ് എടുത്ത് മനുഷ്യാവകാശ കമ്മീഷൻ. 15 ദിവസത്തിനകം മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സംഭവത്തെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജു നാഥ് ഉത്തരവിട്ടിരിക്കുകയാണ്. ജൂലൈയില്‍ കണ്ണൂര്‍ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ വച്ച് നടക്കുന്ന സിറ്റിംഗിലായിരിക്കും കേസ് പരിഗണിക്കുക.

അതേസമയം സംസ്ഥാന ബാലാവകാശ കമ്മീഷനും സംഭവത്തിൽ സ്വമേധയാ കേസെടുത്തിട്ടുണ്ട്. തികച്ചും ദാരുണമായ, മനസ്സുലക്കുന്ന സംഭവമാണിതെന്നും അക്രമകാരികളായ തെരുവ് നായകളെ കൊല്ലാൻ അനുമതി ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ നടക്കുന്ന കേസിൽ കക്ഷി ചേരുമെന്നും ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ പറഞ്ഞു .

‘സ്കൂൾ തുറന്ന് കുട്ടികൾ സ്കൂളിലേക്ക് പോകുന്ന സാഹചര്യമാണ്. ഇക്കാര്യത്തിൽ അതോറിറ്റിയുടെ ഭാ​ഗത്ത് നിന്ന് എന്തെങ്കിലും തരത്തിലുള്ള വീഴ്ചകൾ ഉണ്ടായിട്ടുണ്ടോ എന്ന് കമ്മീഷൻ പരിശോധിക്കും. കമ്മീഷന്റെ അധികാര പരിധിയിൽ നിന്നു കൊണ്ട് ചെയ്യാവുന്ന കാര്യങ്ങൾ‌ പരമാവധി ചെയ്യും. നിലവിൽ കേസെടുത്തിട്ടുണ്ട്.

കുട്ടികളെ നായ്ക്കൾ ആക്രമിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് കേസുകൾ കൂടി കമ്മീഷന്റെ മുന്നിലുണ്ടെന്നും നിലവിൽ ഇപ്പോൾ സുപ്രീംകോടതി മുമ്പാകെ പെൻഡിം​ഗ് ഉള്ള കേസിൽ ബാലാവകാശ കമ്മീഷൻ കൂടെ കക്ഷി ചേരുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും ബാലവകാശ കമ്മീഷൻ വ്യക്തമാക്കി.

ഞങ്ങളുടെ ആ​ഗ്രഹം കുട്ടികളുടെ സംരക്ഷണമാണ്, പട്ടികളുടെ സംരക്ഷണമല്ല. സംരക്ഷിക്കപ്പെടേണ്ടത് പൊതുജനങ്ങളാണെന്നും അതിന് ആവശ്യമായ നടപടികൾ എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് കമ്മീഷന്റെ അധികാര പരിധിയിൽ നിന്നു കൊണ്ട് ശ്രമിക്കുമെന്നും ബാലാവകാശ കമ്മീഷൻ ചെയർമാർ കെ വി മനോജ് കുമാർ പറഞ്ഞു.

ആളൊഴിഞ്ഞ വീട്ടുമുറ്റത്ത് കളിക്കാൻ എത്തിയപ്പോഴാണ് നൗഷാദിനെ തെരുവ് നായ്ക്കൾ ആക്രമിച്ചത്. കുട്ടിയുടെ അരയ്ക്ക് താഴോട്ട് ഗുരുതരമായ മുറിവുകളാണ് ഉണ്ടായിരുന്നത്. നിഹാലില്‍ സംസാരശേഷിയില്ലായിരുന്നു. ഒപ്പം ഓട്ടിസം ബാധിതനുമായിരുന്നു. ശരീരത്ത് ആസകലം വലിയ രീതിയില്‍ കടിയേറ്റിരുന്നു. മുഖത്തും കാലിലും ഗുരുതരമായി കടിയേറ്റ കുട്ടി രക്തം വാര്‍ന്നാകാം മരിച്ചതെന്നാണ് നിഗമനം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

നേരത്തെയും കുട്ടിയെ കാണാതായ സംഭവം ഉണ്ടായിരുന്നതായും സമാനമായരീതിയില്‍ കുട്ടി ഇറങ്ങിപ്പോയതാകാം എന്നുമാണ് സംശയിച്ചിരുന്നത്. ആദ്യം വീട്ടുകാരും നാട്ടുകാരുമാണ് തിരച്ചില്‍ നടത്തിയത്. പിന്നീട് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

കുട്ടിയെ കാണാനില്ലെന്ന വിവരത്തെ തുടർന്ന് പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് രക്തം വാർന്ന് അനക്കമില്ലാത്ത നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിച്ചു. കുട്ടിയുടെ മുഖത്തെ മുറിവുകൾ ആഴത്തിലുള്ളവയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ