KERALA

ധൂർത്ത്, അഴിമതി, വിലക്കയറ്റം: സാമ്പത്തിക നയങ്ങളെ കുറ്റപ്പെടുത്തി യുഡിഎഫ് ധവളപത്രം; 'കട്ടപ്പുറത്തെ കേരള സർക്കാർ'

ദ ഫോർത്ത് - തിരുവനന്തപുരം

സംസ്ഥാന സർക്കാരിന്‍റെ സാമ്പത്തിക നയങ്ങളെ ശക്തമായി വിമർശിച്ച് യുഡിഎഫ് ധവളപത്രം. കേരളം അതിരൂക്ഷമായ ധനപ്രതിസന്ധിയിലാണ്. ഈ സ്ഥിതി തുടർന്നാൽ കടം ഭാവിയിൽ 4 ലക്ഷം കോടിയിൽ എത്തുമെന്നും ധവളപത്രം കുറ്റപ്പെടുത്തുന്നു. കടവും ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അനുപാതം 30 ശമാനത്തിൽ താഴെ നിൽക്കണമെന്നും ധവളപത്രം നിർദ്ദേശിക്കുന്നു.

കേരളം അതിരൂക്ഷമായ ധനപ്രതിസന്ധിയിലാണ്

കടവും ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അനുപാതം 2027 ൽ 38.2 ശതമാനം ആകുമെന്നാണ് ആർബിഐ പ്രവചിച്ചത്. അതിനെ കവച്ച് ഇപ്പോൾ തന്നെ 39.1 ശതമാനത്തിൽ എത്തിയിരിക്കുന്നു. വലിയ സംസ്‌ഥാനങ്ങളെക്കാൾ അപകടകരമായ സ്ഥിതിയാണിത്. ഏറ്റവും മോശപ്പെട്ട നികുതി പിരിവ് നടത്തുന്നത് കേരളമാണെന്നും ധവള പത്രത്തിൽ വിമർശനമുണ്ട്. ധൂർത്തും അഴിമതിയും വിലകയറ്റവും കാരണം കേരളം തകർന്നതായും ധവള പത്രം കുറ്റപെടുത്തുന്നു. മുടങ്ങിയ സർക്കാർ പദ്ധതികളുടെ വിവരങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

2019 ൽ യു ഡി ഫ് പുറത്തിറക്കിയ ഒന്നാം ധവളപത്രത്തിൽ പ്രവചിച്ചത് പോലെ കിഫ്ബി നിർജീവമായതായും ചൂണ്ടി കാണിക്കുന്നു. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് കിഫ് ബിയുടെ പക്കൽ ഇപ്പോൾ 3419 കോടി മാത്രമാണ് ഉള്ളത്. ഇതുകൊണ്ട് എങ്ങനെ 50,000 കോടി രൂപയുടെ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പിലാക്കുന്നതെന്ന് ധവളപത്രത്തിൽ ചോദിക്കുന്നു.

കേന്ദ്ര സർക്കാരിനെതിരെയും ധവള പത്രത്തിൽ കടുത്ത വിമർശനമാണുള്ളത്. “കട്ടപ്പുറത്തെ കേരള സർക്കാർ” പേരിലുള്ള യുഡിഎഫ് ധവളപത്രം ഇന്ന് പുറത്തിറങ്ങും. യുത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ ശബരിനാഥൻ, സിഎംപി നേതാവ് സി പി ജോൺ, ആര്‍എസ്പി നേതാവ് എൻ കെ പ്രേമചന്ദ്രൻ എംപി, പി സി തോമസ്, എൻ ഷംസുദ്ദീൻ, മാത്യു കുഴല്‍നാടന്‍ തുടങ്ങിയവരാണ് ധവളപത്രം തയ്യാറാക്കിയത്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?