KERALA

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: രണ്ട് വാര്‍ഡുകള്‍ നഷ്ടപ്പെട്ടിട്ടും യുഡിഎഫിന് മേല്‍ക്കൈ

വെബ് ഡെസ്ക്

സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് നേരിയ മുന്നേറ്റം. 17 തദ്ദേശ വാര്‍ഡുകളില്‍ നടന്ന വോട്ടെടുപ്പില്‍ എട്ടിടത്ത് യുഡിഎഫ് വിജയം കണ്ടു. ഏഴിടങ്ങളില്‍ എല്‍ഡിഎഫ് വിജയം സ്വന്തമാക്കിയപ്പോള്‍ ഒരിടത്ത് എന്‍ഡിഎയും ഒരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയും വിജയം കണ്ടു. കൊല്ലത്തും, പാലക്കാടും ഓരോ വാര്‍ഡുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തപ്പോള്‍ കൊല്ലം ആദിച്ചനെല്ലൂര്‍ പഞ്ചായത്തിലെ പുഞ്ചിരിച്ചിറ വാര്‍ഡ് സിപിഎമ്മില്‍ നിന്നും ബിജെപി പിടിച്ചെടുത്തു.

തിരഞ്ഞെടുപ്പ് നടന്ന കണ്ണൂര്‍ ജില്ലയിലെ രണ്ട് വാര്‍ഡുകള്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. ധര്‍മടം പഞ്ചായത്തിലെ പരീക്കടവ്, മുണ്ടേരി പഞ്ചായത്തിലെ തടിയോട് വാര്‍ഡുകളിലാണ് എല്‍ഡിഎഫ് ജയം.

കോഴിക്കോട് ജില്ലിയിലെ വേളം പഞ്ചായത്തിലെ പാലോടിക്കുന്ന് വാര്‍ഡില്‍ യുഡിഎഫ് വിജയം കണ്ടു. മലപ്പുറം തൂവ്വൂര്‍ ഗ്രാമപഞ്ചായത്തിലെ അക്കരപ്പുറം വാര്‍ഡില്‍ ലീഗ് സ്ഥാര്‍ഥി ജയിച്ചു. പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തിലെ ചെമ്മാണിയോട് വാര്‍ഡില്‍ യുഡിഎഫിന് ജയം. ചുങ്കത്തറ പഞ്ചാത്തിലെ കാളക്കുന്ന് വാര്‍ഡില്‍ സ്വതന്ത്ര്യ സ്ഥാനാര്‍ഥി വിജയിച്ചു. പാലക്കാട് പൂക്കോട്ടുകാവ് ഗ്രാമ പഞ്ചായത്തിലെ താന്നിക്കുന്ന വാര്‍ഡ് കോണ്‍ഗ്രസില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു.

ആലപ്പുഴ തലവടി പഞ്ചായത്തിലെ കടമ്പനാടി വാര്‍ഡില്‍ എല്‍ഡിഎഫ് ജയിച്ചു. പള്ളിപ്പുറം പഞ്ചായത്ത് വാര്‍ഡ് യുഡിഎഫ് വിജയിച്ചു. എറണാകുളം ജില്ലയിലെ എഴിക്കര പഞ്ചായത്തിലെ വടക്കുപുറം, വടക്കേക്കര പഞ്ചായത്തിലെ മുറവന്‍ തുരുത്ത് മൂക്കന്നൂര്‍ പഞ്ചായത്തിലെ കൊക്കൂന്ന് വാര്‍ഡുകളില്‍ യുഡിഎഫ് വിജയം കണ്ടു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?