KERALA

മലയാളി യുവാവ് പോളണ്ടില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

വെബ് ഡെസ്ക്

പോളണ്ടിൽ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പുതുശ്ശേരി സ്വദേശി ഇബ്രാഹിം ഷെരീഫിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോളണ്ടിലെ ഐഎൻജി ബാങ്ക് ജീവനക്കാരനായിരുന്നു. മരണവിവരം എംബസിയാണ് കുടുംബത്തെ അറിയിച്ചത്. എന്നാല്‍, കൊലപാതകമാണെന്നും സംഭവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നുമാണ് അവിടെ നിന്ന് ലഭിക്കുന്ന വിവരമെന്ന് ബന്ധുക്കള്‍ പറയുന്നു.

10 മാസം മുൻപാണ് ഇബ്രാഹിം ജോലിക്കായി പോളണ്ടിലെത്തിയത്

ജനുവരി 24 വരെ ഇബ്രാഹിം വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. പിന്നീട് ഫോണിൽ ലഭിക്കാത്തതിനെ തുടർന്ന് ഇബ്രാഹിമിന്റെ സുഹൃത്തുക്കളെ കുടുംബം വിവരമറിയിച്ചു. സുഹൃത്തുക്കൾ ഇബ്രാഹിം താമസിക്കുന്ന സ്ഥലത്തെത്തിയപ്പോൾ വീട്ടുടമസ്ഥൻ മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയും തിരച്ചിലിനൊടുവിൽ വീട്ടിൽ നിന്നും മൃതദേഹം കണ്ടെത്തുകയുമായിരുന്നു. 10 മാസം മുൻപാണ് ഇബ്രാഹിം ജോലിക്കായി പോളണ്ടിലെത്തിയത്.

കൊലപാതകം സംബന്ധിച്ച വിശദമായ അന്വേഷണത്തിന് ശേഷമേ മൃതദേഹം കൈമാറുകയുള്ളു

സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നാണ് എംബസി വ്യക്തമാക്കിയത്. കൊലപാതകം സംബന്ധിച്ച വിശദമായ അന്വേഷണത്തിന് ശേഷമേ മൃതദേഹം കൈമാറുകയുള്ളു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കാനായി കുടുംബം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?