KERALA

കണ്ണുകളെ വിശ്വസിക്കാനായില്ലെന്ന് ശ്രീജു; 40 കോടിയുടെ ഭാഗ്യം തേടിയെത്തിയത് അറിഞ്ഞത് ജോലിക്കിടെ

മഹ്സൂസ് 154-ാമത് നറുക്കെടുപ്പിലൂടെയാണ് ഫുജൈറയിലെ മലയാളി പ്രവാസിയായ ശ്രീജുവിന് 2 കോടി ദിർഹത്തിന്റെ ലോട്ടറിയടിച്ചത്

വെബ് ഡെസ്ക്

ഗള്‍ഫില്‍ നറുക്കെടുപ്പിലൂടെ കോടീശ്വരനായി വീണ്ടും മലയാളി പ്രവാസി. മഹ്സൂസ് 154-ാമത് നറുക്കെടുപ്പിലൂടെയാണ് ഫുജൈറയിലെ മലയാളി പ്രവാസിയായ ശ്രീജുവിന് 2 കോടി ദിർഹത്തിന്റെ ലോട്ടറിയടിച്ചത്, ഏകദേശം 45 കോടി ഇന്ത്യൻ രൂപ. ഫുജൈറയിലെ ഓയിൽ ആൻഡ് ഗ്യാസ് വ്യവസായത്തിൽ കൺട്രോൾ റൂം ഓപറേറ്ററാണ് 39 കാരനായ ശ്രീജു. 11 വർഷമായി യുഎഇയിലെ ഫുജൈറയിലാണ് ശ്രീജു താമസിക്കുന്നത്. ആറ് വയസ്സുള്ള ഇരട്ടക്കുട്ടികളുടെ പിതാവാണ് ശ്രീജു.

കഴിഞ്ഞ ശനിയാഴ്ച ജോലിക്കിടയിലാണ് കോടികളുടെ ലോട്ടറി തനിക്ക് ലഭിച്ച വിവരം ശ്രീജു അറിയുന്നത്. തുടർന്ന് മഹ്‌സൂസ് അക്കൗണ്ട് പരിശോധിച്ച് വിജയം ഉറപ്പു വരുത്തുകയായിരുന്നു. ഭാഗ്യം തുണച്ച നിമിഷം കണ്ട് കണ്ണുകളെ വിശ്വസിക്കാനായില്ലെന്നും, വിജയം സത്യമാണെന്ന് സ്ഥിരീകരിക്കാൻ മഹ്‌സൂസിന്റെ കോളിനായി കാത്തിരുന്നതായുമാണ് ശ്രീജു പ്രതികരിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി എല്ലാ മാസവും രണ്ടുതവണ മഹ്‌സൂസിൽ പങ്കെടുക്കുന്നയാളാണ് ശ്രീജു. ഭാഗ്യം തുണച്ചത് ഇപ്പോഴാണെന്ന് മാത്രം.

ഇതാദ്യമായല്ല ഇന്ത്യൻ പ്രവാസികൾ ഗള്‍ഫില്‍ നറുക്കെടുപ്പിലൂടെ കൂടിപതികളും ലക്ഷപ്രഭുക്കളുമാകുന്നത്. കഴിഞ്ഞ ശനിയാഴ്ച, യുഎഇയിലെ മറ്റൊരു മലയാളിയായ ശരത് ശിവദാസൻ എമിറേറ്റ്‌സ് നറുക്കെടുപ്പിലൂടെ (ഫാസ്റ്റ്5) 50,000 ദിർഹം, ഏകദേശം 11 ലക്ഷം രൂപ നേടിയിരുന്നു.

ഇതേ നറുക്കെടുപ്പിലൂടെ മുംബൈ സ്വദേശിയായ മനോജ് ഭാവ്‌സറിനും ഏകദേശം 16 ലക്ഷം രൂപ (75,000 ദിർഹം) സമ്മാനമായി ലഭിച്ചിരുന്നു.

കേരളത്തിലെ ലോട്ടറി നറുക്കെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി, യുഎഇ നറുക്കെടുപ്പുകളിൽ വിജയിക്ക് ലഭിക്കുന്ന തുക നികുതി കൂടാതെ മുഴുവനായും ലഭിക്കും.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം