KERALA

നിപ: ഹൈ റിസ്‌ക് പട്ടികയില്‍ 77 പേര്‍, കോഴിക്കോട് ആള്‍ക്കൂട്ടങ്ങള്‍ക്ക് നിയന്ത്രണം, മൂന്ന് ജില്ലകളില്‍ ജാഗ്രത

വെബ് ഡെസ്ക്

കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി മേഖലയില്‍ നിപ രോഗ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സംസ്ഥാന സര്‍ക്കാര്‍. 24 ാം തീയതി വരെ കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ തീരുമാനം. ഇക്കാര്യത്തില്‍ ജില്ലാ കലക്ടർക്ക് തീരുമാനം കൈക്കൊള്ളാം. ജില്ലയില്‍ അസ്വാഭാവിക മരണങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചു. കോഴിക്കോടിന് പുറമെ വയനാടും മലപ്പുറത്തും ആരോഗ്യവകുപ്പ് ജാഗ്രത പ്രഖ്യാപിച്ചു.

അയച്ച അഞ്ചു സാമ്പിളുകളിൽ മൂന്ന് സാമ്പിളുകൾ പോസിറ്റീവ്‌ ആണെന്ന് സ്ഥിരീകരിച്ചു. നിലവിൽ 706 ആളുകളാണ് സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ 153 ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. 3 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. കൂടുതൽ ആളുകൾ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുമെന്നാണ് കരുതുന്നതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. 77 പേർ ഹൈറിസ്‌ക്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഹൈ റിസ്‌ക്ക് പട്ടികയില്‍ ഉള്‍പ്പെടുന്ന ആളുകളോട് വീടുകളിൽ ഐസൊലേഷനിൽ കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

നിലവിൽ പതിമൂന്ന് പേരാണ് മെഡിക്കൽ കോളജ് ഐസൊലേഷനിൽ ഉള്ളത്. ഇവരുടെ ആരോഗ്യസ്ഥിതിയിൽ കാര്യമായ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പനിയും അപസ്മാര ലക്ഷണവുമായി പ്രവേശിപ്പിച്ച ഒരാളെ നിരീക്ഷിച്ചു വരികയാണ്. ഇയാളുടെ സാമ്പിൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കടുത്ത രോഗ ലക്ഷണങ്ങളുമായി മൂന്നു പേരെ മരുതോങ്കരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ 13 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. നിപ സംശയമുള്ളവരുടെ 11 സാംപിളുകൾ പരിശോധനക്കയച്ചിട്ടുണ്ട്.

നിലവിൽ കൂടുതൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്തെങ്കിലും സമ്പർക്കമുണ്ടായിട്ടുള്ളവർ ആരോഗ്യവകുപ്പുമായി എത്രയും വേഗം ബന്ധപ്പെട്ടാൽ മതിയെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി ദിനീഷ് വ്യക്തമാക്കി. രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കും മേൽനോട്ടത്തിനുമായി ജില്ലയിലെ പ്രോഗ്രാം ഓഫീസർമാരെയെല്ലാം ഉൾപ്പെടുത്തി 15 കോർ കമ്മറ്റികൾ രൂപീകരിച്ചിട്ടുണ്ട്. മാനന്തവാടി ജില്ലാ മെഡിക്കൽ ഓഫീസിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. ഫോൺ നമ്പർ: 04935240390. കാസര്‍കോട് ജില്ലയിലും പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ വി രാംദാസ് അറിയിച്ചു.

മലപ്പുറം ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ വി ആർ പ്രേം കുമാറിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികളുടെ യോഗം ചേർന്നു. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി പ്രത്യേക കർമ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പിനെ കൂടാതെ മഞ്ചേരി മെഡിക്കൽ കോളേജ്, തദ്ദേശ സ്വയംഭരണം, മൃഗസംരക്ഷണം, വിദ്യാഭ്യാസം, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ്, പോലീസ്, ആയുഷ്, ഹോമിയോ, വനിതാ ശിശു വികസനം, ഐ സി ഡി എസ് തുടങ്ങിയവയുടെ മേധാവികൾ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.

എന്നാൽ കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കാസർകോട് ജില്ലയിലുള്ളവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ വി രാംദാസ് അറിയിച്ചു. ആരോഗ്യവകുപ്പിലെ പ്രോഗ്രാം ഓഫീസർമാരുടെ അടിയന്തര യോഗം വിളിച്ചു ചേർത്ത് ജില്ലയിൽ നിലവിൽ ആശങ്കപ്പെടേണ്ട അടിയന്തര സാഹചര്യങ്ങൾ നിലവിലില്ലെന്ന് വിലയിരുത്തുകയും പകർച്ചവ്യാധി പരിവീക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ എല്ലാ ആരോഗ്യകേന്ദ്രങ്ങൾക്കും നിർദ്ദേശം നൽകുകയും ചെയ്തു. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും പ്രതിരോധമാർഗങ്ങൾ സ്വീകരിച്ച് ജാഗ്രതയോടെ നേരിട്ടാൽ മതിയെന്നും ഡി എം ഒ വ്യക്തമാക്കി.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?