KERALA

വിദേശ പൗരന്മാരെ താമസിപ്പിക്കാൻ ട്രാൻസിറ്റ് ഹോം; കൊല്ലത്തെ കേന്ദ്രം സാമൂഹ്യവകുപ്പിന് കീഴില്‍

ശിക്ഷാ കാലാവധി കഴിഞ്ഞ് ജയില്‍ മോചിതരാകുന്ന വിദേശികളെയും ഇവിടെ പാര്‍പ്പിക്കും

നിയമകാര്യ ലേഖിക

നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്ന വിദേശികളെ പാര്‍പ്പിക്കാനുള്ള 'ട്രാന്‍സിറ്റ് ഹോം' സംസ്ഥാനത്ത് ആരംഭിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കൊല്ലം മയ്യനാട് ഗ്രാമപഞ്ചായത്തില്‍ നവംബര്‍ 21 മുതല്‍ ട്രാന്‍സിറ്റ് ഹോം പ്രവര്‍ത്തനം ആരംഭിച്ചതായി സാമൂഹിക നീതി വകുപ്പ് ഹൈക്കോടതിയില്‍ സത്യവാങ് മൂലം നല്‍കി. ശിക്ഷാ കാലാവധി കഴിഞ്ഞ് ജയില്‍ മോചിതരാകുന്ന വിദേശികളെയും ഇവിടെ പാര്‍പ്പിക്കും.

വിസ, പാസ്‌പോര്‍ട്ട് കാലാവധി തീര്‍ന്ന ശേഷവും തുടരുന്നവരെ രാജ്യം വിടുന്നത് വരെ ഇവിടെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കും. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ട്രാന്‍സിറ്റ് ഹോം പ്രവര്‍ത്തനം ആരംഭിച്ചത്. കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ചട്ടപ്രകാരമാണ് ഇതിന്‍റെ പ്രവർത്തനം. ഹോം മാനേജര്‍ സെക്യൂരിറ്റി ചീഫ്, മൂന്ന് സെക്യൂരിറ്റി, ഉള്‍പ്പെടെയുളളവരെ നിയമിക്കുകയും ചെയ്തു. 20 പേരെ താമസിപ്പിക്കാനുള്ള സൗകര്യം നിലവിലുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. നൈജീരിയന്‍ സ്വദേശി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയാണ് ട്രാന്‍സിറ്റ് ഹോം ആരംഭിക്കാന്‍ ഉത്തരവിട്ടത്.

ഹൈക്കോടതി നിർദേശത്തെ തുടർന്ന് ആഭ്യന്തര വകുപ്പ് തൃശൂരില്‍ ആദ്യത്തെ ട്രാന്‍സിറ്റ് ഹോം ആരംഭിച്ചെങ്കിലും പിന്നീട് അതിന്റെ പ്രവർത്തനം അവസാനിപ്പിച്ച് സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ മയ്യനാട് ട്രാന്‍സിറ്റ് കേന്ദ്രം ആരംഭിക്കുകയായിരുന്നു. 5000 ചതുരശ്ര അടിയില്‍ അഞ്ച് മുറികളോടുകൂടിയ ഇരുനില കെട്ടിടമാണ് സജ്ജീകരിച്ചിട്ടുളളത്. പ്രധാന കെട്ടിടത്തിന് പുറത്തായി 500 ചതുരശ്ര അടി ഔട്ട് ഹൗസ്, ഭക്ഷണശാല എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമിച്ചിരിക്കുന്നത്. 18 വയസില്‍ താഴെയുളള കുട്ടികളെ മാതാപിതാക്കള്‍ക്കൊപ്പം കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കണമെന്ന നിര്‍ദേശമടങ്ങിയ മാനദണ്ഡങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഒരേ സമയം 25 പേര്‍ക്ക് കഴിയാവുന്നതാണ് കേന്ദ്രം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ