താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അയച്ച കത്തിന് പിന്നാലെ രാജ്ഭവനെ പ്രതിരോധത്തിലാക്കി മറ്റൊരു കത്ത് കൂടി പുറത്ത്. കൂടുതല്‍ അതിഥികളെത്തുമെന്നും അതിനാല്‍ അധിക വാഹനങ്ങള്‍ വേണമെന്നുമാണ് കത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. ടൂറിസം വകുപ്പിന്റെ വാഹനങ്ങള്‍ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ദേവേന്ദ്ര കുമാര്‍ ധൊദാവത്ത് അയച്ച കത്ത് ദ ഫോര്‍ത്തിന് ലഭിച്ചു.
2021 സെപ്റ്റംബര്‍ 23നാണ് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ദേവേന്ദ്ര കുമാര്‍ ധൊദാവത്ത് പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാലിന് കൂടുതല്‍ വാഹനങ്ങള്‍ ആവശ്യപ്പെട്ട് കത്തയച്ചത്. ഇന്നോവയടക്കം മൂന്ന് വാഹനങ്ങള്‍ 6 മാസത്തേയ്ക്ക് നല്‍കണം. ഡ്രൈവറുടെ സേവനവും ലഭ്യമാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഗവര്‍ണരുടെ വാഹനത്തിന് പുറമെ 4 വാഹനങ്ങളാണ് രാജ്ഭവനിലുള്ളത്. ഇതിന് പുറമെയാണ് അതിഥികള്‍ക്ക് സഞ്ചരിക്കാനായി മൂന്ന് വാഹനങ്ങള്‍ കൂടി ആവശ്യപ്പെട്ടത്.
ഇന്നോവയടക്കം മൂന്ന് വാഹനങ്ങള്‍ 6 മാസത്തേയ്ക്ക് നല്‍കണം. ഡ്രൈവറുടെ സേവനവും ലഭ്യമാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മൂന്ന് വാഹനങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും രണ്ടെണ്ണം മാത്രമാണ് നല്‍കിയത്. അതിഥികളെത്തുബോള്‍ വാഹനങ്ങള്‍ ആവശ്യപ്പെടുന്നത് പതിവാണെന്നാണ് രാജ്ഭവന്‍ വ്യക്തമാക്കുന്നത്. ടൂറിസം വകുപ്പില്‍ നിന്ന് വിട്ടു നല്‍കുന്ന വണ്ടിയുടെ ചെലവ് സര്‍ക്കാരാണ് വഹിക്കുന്നത്.