സംസ്ഥാനത്തെ പുതിയ മദ്യനയത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കെ മദ്യ വില്‍പനയിലുടെ സര്‍ക്കാരിന് ലഭിക്കുന്ന വരുമാനത്തിന്റെ കണക്കുകള്‍ പുറത്ത്. കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 35000 കോടി രൂപയാണ് മദ്യ വില്‍പനയിലെ വരുമാനമായി സർക്കാർ ഖജനാവിലെത്തിയത്. 2021 മെയ് മുതൽ 2023 മെയ് വരെയുള്ള ഇക്കാലയളവില്‍ 41.68 കോടി ലിറ്റർ വിദേശ മദ്യമാണ് കേരളത്തിൽ വിറ്റഴിച്ചതെന്നും റകണക്കുകള്‍ വ്യക്തമാക്കുന്നു. വിവരാവകാശ രേഖയെ ഉദ്ധരിച്ച് 'ദ ന്യൂ ഇന്ത്യൻ എക്പ്രസ്' ആണ് കണക്കുകള്‍ പങ്കുവച്ചത്.
ദിനേന 5.95 ലക്ഷം ലിറ്റർ വിദേശ മദ്യം വിറ്റുപോയിട്ടുണ്ടെന്നാണ് കണക്ക്
സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ബിവറേജസ് കോർപറേഷൻ (ബെവ്‌കോ) വഴിയാണ് കച്ചവടത്തിന്റെ സിംഹഭാഗവും നടന്നത്. 35000 കോടി രൂപയിൽ 3050 കോടി രൂപ ഉണ്ടാക്കിയത് ബിയര്‍, വൈന്‍ വില്‍പനയിലൂടെയാണ്. ഇക്കാലയളവില്‍ 16.67 കോടി ലിറ്റർ ബിയറും വൈനും സംസ്ഥാനത്ത് വിറ്റുപോയിട്ടുണ്ട്.
മദ്യത്തിന്റെ നികുതിയിനത്തിൽ മാത്രം 24,539 കോടി രൂപയാണ് രണ്ട് വര്‍ഷത്തിനിടെ സർക്കാർ ഖജനാവിലേക്കെത്തിയത്. ദിനേന 5.95 ലക്ഷം ലിറ്റർ വിദേശ മദ്യം വിറ്റുപോയിട്ടുണ്ടെന്നാണ് കണക്ക്. കൂടാതെ 2.38 ലക്ഷം ലിറ്റർ ബിയറും വൈനും ദിനേന സംസ്ഥാനത്ത് ചെലവാകുന്നനുണ്ട്. ഡ്രൈ ഡേ ഒഴികെയുള്ള ദിവസങ്ങളിലേതാണ് കണക്കുകൾ.
അതേസമയം, 2016 മുതൽ 2021 വരെ 99.22 കോടി ലിറ്റർ മദ്യമാണ് കേരളത്തിലൂടെ ഒഴുകിയത്. കോവിഡ് മഹാമാരി ശക്തമായിരുന്ന 2019-20 കാലയളവിൽ മാത്രമാണ് ബെവ്‌കോ നഷ്ടത്തിലായത്. 41.95 കോടിയുടെ നഷ്ടമാണ് അന്ന് ബെവ്‌കോയ്ക്കുണ്ടായത്. അതിനുമുൻപോ പിൻപോ ഒരു നഷ്ടക്കണക്ക് ബെവ്‌കോയ്ക്ക് നേരിടേണ്ടി വന്നിട്ടില്ല. വർധിച്ചുവരുന്ന ഈ കണക്കുകളുടെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ വരവ് വർധിപ്പിക്കാൻ പുതിയ മദ്യനയം എന്നാണ് റിപ്പോര്‍ട്ടുകള്‍.
കള്ള് ഷാപ്പുകൾക്ക് മുൻതൂക്കം നൽകുന്നതാണ് സംസ്ഥാനത്തെ പുതിയ മദ്യനയം. വിദേശ മദ്യവും ബിയറും പരമാവധി കേരളത്തിൽ തന്നെ ഉത്പാദിപ്പിക്കാനുള്ള സംവിധാനങ്ങൾ തയ്യാറാക്കുന്നതിനുള്ള നീക്കങ്ങൾ പുതിയ നയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ നിലവിലെ ചട്ടങ്ങളിൽ ക്രമീകരണം വരുത്താനും ബാർ ലൈസൻസ് ഫീസ് 30 ലക്ഷത്തിൽ നിന്ന് 35 ലക്ഷമാക്കി വർധിപ്പിക്കാനും തീരുമാനമായി.
ഐടി പാർക്കുകളിൽ വിദേശ മദ്യം വിതരണം ചെയ്യുന്നതിനുള്ള ചട്ടഭേദഗതിയും പുരോഗതിയിലാണ്. ഐടി സമാനമായ വ്യവസായ പാർക്കുകൾക്കും നിശ്ചിത യോഗ്യതയുള്ള സ്ഥലങ്ങളിൽ മദ്യം വിളമ്പുന്നതിന് ലൈസൻസ് അനുവദിക്കുന്നതിന്, വ്യവസായ വകുപ്പുമായി ആലോചിച്ച് ചട്ടം നിർമിക്കുമെന്നുമായിരുന്നു എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ പ്രതികരണം.