ടിജെ ജോസഫ്‌  
KERALA

കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: മികച്ച കവിത അന്‍വര്‍ അലിയുടേത്. 'അറ്റു പോകാത്ത ഓര്‍മകള്‍' ആത്മകഥ

വെബ് ഡെസ്ക്

2021 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച കവിതയ്ക്കുള്ള പുരസ്‌കാരം അന്‍വര്‍ അലി സ്വന്തമാക്കി. മെഹബൂബ് എക്‌സ്പ്രസ് എന്ന കവിതയ്ക്കാണ് പുരസ്‌കാരം. മികച്ച നോവലിനുള്ള പുരസ്‌കാരങ്ങള്‍ക്ക് ഡോ ആര്‍ രാജശ്രീയും ബിനോയ് തോമസും അര്‍ഹരായി.പ്രൊഫസര്‍ ടിജെ ജോസഫിന്റെ അറ്റുപോകാത്ത ഓര്‍മകളും പ്രൊഫസര്‍ എം കുഞ്ഞാമന്റെ എതിരുമാണ് മികച്ച ആത്മകഥകളായി തിരഞ്ഞെടുത്തത്.

അൻവര്‍ അലി

വിഎം ദേവദാസിന്റെ വഴി കണ്ടുപിടിക്കുന്നവര്‍ ആണ് മികച്ച ചെറുകഥ. നമുക്ക് ജീവിതം പറയാം എന്ന നാടകത്തിലൂടെ പ്രദീപ് മുണ്ടൂരും പുരസ്‌കാരത്തിന് അര്‍ഹരായി.വേണുവിന് യാത്രാവിവരണത്തിനും രഘുനാഥ് പല്ലേരിക്ക് ബാലസാഹിത്യത്തിനുമുള്ള പുരസ്‌കാരങ്ങള്‍ ലഭിച്ചു.

ഇത്തവണ അക്കാദമിയുടെ വിശിഷ്ടാഗത്വത്തിന് വൈശാഖും കെപി ശങ്കരനും അര്‍ഹരായി. ഡോ കെ ജയകുമാര്‍, കടത്തനാട്ട് നാരായണന്‍, ജാനമ്മ കുഞ്ഞുണ്ണി, കവിയൂര്‍ രാജഗോപാലന്‍, ഗീത കൃഷ്ണന്‍കുട്ടി, കെഎ ജയശീലന്‍ എന്നിവര്‍ക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം.

ഡോ ആര്‍ രാജശ്രീ

മലയാള നോവലിന്റെ ദേശ കാലങ്ങള്‍ എന്ന ഇവി രാമകൃഷ്ണന്റെ കൃതിക്കാണ് 2018 ലെ വിലാസിനി പുരസ്‌കാരം. ഹാസ്യ സാഹിത്യത്തിനുള്ള പുരസ്‌കാരം ആന്‍പാലിയുടെ അ ഫോര്‍ അന്നാമ്മ സ്വന്തമാക്കി. വേണുവിന്റെ നഗ്നരും നരഭോജികളും യാത്രാവിവരണത്തിനുള്ള പുരസ്‌കാരം നേടി. മികച്ച സാഹിത്യവിമര്‍ശനം എന്‍ അജയ് കുമാറിന്റെ വാക്കിലെ നേരങ്ങളാണ്.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും

അതിഷി മന്ത്രിസഭയില്‍ ഏഴു മന്ത്രിമാര്‍; മുകേഷ് അഹ്ലാവത് പുതുമുഖം