KERALA

ഭക്ഷ്യസുരക്ഷാ സൂചികയിൽ കേരളം ഒന്നാമത്

പഞ്ചാബ് രണ്ടും തമിഴ്നാട് മൂന്നും സ്ഥാനങ്ങൾ നേടി

വെബ് ഡെസ്ക്

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) 2022-23 വർഷ കാലയളവിലെ ഭക്ഷ്യസുരക്ഷാ സൂചികയിൽ കേരളം ഒന്നാമത്. ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ബുധനാഴ്ച പുറത്തിറക്കിയ ഭക്ഷ്യസുരക്ഷാ സൂചികയിലാണ് തമിഴ്‌നാടിനെ പിന്തള്ളി കേരളം ഒന്നാം സ്ഥാനത്തെത്തിയത്.

അതേസമയം 140 പഞ്ചായത്തുകളിലെ ഭക്ഷ്യസുരക്ഷാ ഗ്രാമപഞ്ചായത്ത്,എൻഫോഴ്മെന്റ് പ്രവർത്തനങ്ങളിൽ റെക്കോർഡ് വർധനവ്, പിഴത്തുക ഈടാക്കിയതിൽ ചരിത്ര നേട്ടം, ചരിത്രത്തിൽ ആദ്യമായി ഏറ്റവും അധികം പെനാൽറ്റി, 3000 ത്തോളം ഭക്ഷ്യസുരക്ഷാ ബോധവൽക്കരണ ക്ലാസുകൾ, നല്ല ഭക്ഷണം നാടിന്റെ അവകാശം കാമ്പയിന്‍ ആവിഷ്‌കരണം തുടങ്ങി ഭക്ഷ്യ സുരക്ഷയിലെ കേരളത്തിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു കൊണ്ട് ആരോഗ്യമന്ത്രി വീണ ജോർജ് തന്റെ ഫേസ്‌ബുക്കിൽ പോസ്റ്റ് പങ്കു വച്ചു.

പഞ്ചാബ് രണ്ടും തമിഴ്നാട് മൂന്നും സ്ഥാനത്താണ്. ചെറിയ സംസ്ഥാനങ്ങളിൽ തുടർച്ചയായി ഗോവ നാലാമതും ഒന്നാംസ്ഥാനത്തെത്തി.പിന്നാലെ മണിപ്പൂരും സിക്കിമും. കഴിഞ്ഞ വർഷവും ഈ മൂന്ന് സംസ്ഥാനങ്ങളും ഇതേ സ്ഥാനങ്ങളിലായിരുന്നു.എന്നാൽ മുൻ വർഷം ഇരുപത് സംസ്ഥാനങ്ങളിൽ തമിഴ്‌നാടായിരുന്നു ഒന്നാം സ്ഥാനത്ത്.രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഗുജറാത്തും മഹാരാഷ്ട്രയുമായിരുന്നു. അതിന് മുൻപ് 2020-21 വർഷം ഒന്നാം സ്ഥാനത്ത് ഗുജറാത്തായിരുന്നു. തൊട്ടുപിന്നിൽ കേരളവും തമിഴ്‌നാടുമായിരുന്നു.

ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പ്രകടനങ്ങളെ വിലയിരുത്തുന്നതാണ് ഭക്ഷ്യസുരക്ഷാ സൂചിക. മനുഷ്യവിഭവശേഷി അതുമായി ബന്ധപ്പെട്ട വിവരങ്ങൾ, ഭക്ഷ്യ സുരക്ഷാ പാലനം, ഭക്ഷ്യ പരിശോധനാ സൗകര്യം, പരിശീലനവും അതുമായി ബന്ധപ്പെട്ട ശേഷി വർധിപ്പിക്കലും, ഉപഭോക്തൃ ശാക്തീകരണം തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തിയാണ് സൂചിക പ്രസ്താവിക്കുക. രാജ്യത്തെ ജനങ്ങൾക്ക് സുരക്ഷിതവും വൃത്തിയുള്ളതുമായ ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

കേന്ദ്രഭരണ പ്രദേശങ്ങളിൽ ജമ്മു കശ്മീർ, ഡൽഹി, ചണ്ഡീഗഡ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മൂന്നാം തവണയാണ് ജമ്മു കശ്മീർ ഒന്നാം സ്ഥാനത്തെത്തുന്നത്. കഴിഞ്ഞ വർഷവും ഇതേ സ്ഥാനങ്ങൾ തന്നെയായിരുന്നു കേന്ദ്രഭരണ പ്രദേശങ്ങൾ നേടിയത്. ജില്ലകൾക്കായുള്ള ഈറ്റ് റൈറ്റ് ചലഞ്ച് രണ്ടാം ഘട്ട വിജയികളെയും മാണ്ഡവ്യ ആദരിച്ചു.

ഭക്ഷ്യ സ്ഥിതി മെച്ചപ്പെടുത്തുന്നതിനും ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനുമായി നടപ്പാക്കിയ പദ്ധതികളും ഈ ജില്ലകൾ പ്രദർശിപ്പിച്ചു. പങ്കെടുത്ത 260 ജില്ലകളിൽ 31 എണ്ണം 75 ശതമാനമോ അതിലുമുയർന്ന സ്കോറും നേടി.

ഭക്ഷ്യ സുരക്ഷ, ശുചിത്വം, പോഷകാഹാരം തുടങ്ങിയ ഗുണനിലവാര മാനദണ്ഡം പാലിക്കുന്ന 100 ഫുഡ് സ്ട്രീറ്റുകൾ രാജ്യത്തുടനീളം സ്ഥാപിക്കുമെന്ന് മാണ്ഡവ്യ പ്രഖ്യാപിച്ചു

2006-ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ആക്ട് (എഫ്എസ്എസ് ആക്ട്) പ്രകാരം സ്ഥാപിതമായ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ജനങ്ങൾക്ക് ആരോഗ്യകരവും പോഷകപ്രദവുമായ ഭക്ഷണം ഉറപ്പാക്കുന്നതിനായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 25 ലക്ഷം ഫുഡ് ബിസിനസ് ഓപ്പറേറ്റർമാർക്ക് പരിശീലനം നൽകുമെന്നും മാണ്ഡവ്യ അറിയിച്ചു. ഭക്ഷ്യ സുരക്ഷ, ശുചിത്വം, പോഷകാഹാരം തുടങ്ങിയ ഗുണനിലവാര മാനദണ്ഡം പാലിക്കുന്ന 100 ഫുഡ് സ്ട്രീറ്റുകൾ രാജ്യത്തുടനീളം സ്ഥാപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഭക്ഷണത്തിന്റെ ഗുണനിലവാരം ആരോഗ്യത്തിന്റെ ഭാഗമാണെന്നും മന്ത്രി വ്യക്തമാക്കി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ