കേരള സര്‍വകലാശാല സേര്‍ച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ തിരഞ്ഞെടുക്കാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അധ്യക്ഷത വഹിച്ചത് ചട്ടവിരുദ്ദമെന്ന് വി സിയുടെ റിപ്പോര്‍ട്ട്. കേരള വിസി ഡോ. മോഹന്‍ കുന്നുമ്മല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സമര്‍പ്പിച്ചു. യൂണിവേഴ്‌സിറ്റി നിയമപ്രകാരം വൈസ് ചാന്‍സലറാണ് യോഗത്തില്‍ അധ്യക്ഷത വഹിക്കേണ്ടത്. മന്ത്രിയെ അറിയിച്ചിട്ടും, മന്ത്രി യോഗനടപടികള്‍ ആരംഭിച്ചതായും അജണ്ടയില്‍ ഇല്ലാത്ത പ്രമേയം പാസായതായി യോഗത്തെ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗവര്‍ണര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിസി റിപ്പോര്‍ട്ട് നല്‍കിയത്.
യൂണിവേഴ്‌സിറ്റി നിയമപ്രകാരം വൈസ് ചാന്‍സലറാണ് യോഗത്തില്‍ അധ്യക്ഷത വഹിക്കേണ്ടത്. മന്ത്രിയെ അറിയിച്ചിട്ടും, മന്ത്രി യോഗനടപടികള്‍ ആരംഭിച്ചതായും അജണ്ടയില്‍ ഇല്ലാത്ത പ്രമേയം പാസായതായി യോഗത്തെ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
യോഗത്തില്‍ പ്രതിപക്ഷ സെനറ്റ് അംഗങ്ങള്‍ രണ്ടുപേരുകള്‍ നിര്‍ദേശിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിര്‍ദേശിച്ച പ്രതിനിധികളുടെ പേരുകള്‍ ഗവര്‍ണര്‍ സ്വീകരിക്കാന്‍ സാധ്യതയില്ല. വിസി അധ്യക്ഷത വഹിക്കേണ്ട യോഗത്തില്‍ ചാന്‍സലറുടെ അനുമതി കൂടാതെ മന്ത്രി അധ്യക്ഷത വഹിച്ചത് ക്രമവിരുദ്ധമാണെന്ന് ഗവര്‍ണര്‍ മന്ത്രിയെ അറിയിക്കും. അനുമതിയില്ലാതെ സെനറ്റ് യോഗത്തില്‍ അധ്യക്ഷത വഹിക്കരുതെന്നും മന്ത്രിയോട് ഗവര്‍ണര്‍ ആവശ്യപ്പെടും. മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സെനറ്റ് യോഗം റദ്ദാക്കാനും വീണ്ടും പ്രതിനിധിയെ തിരഞ്ഞെടുക്കുന്നതിന് സ്‌പെഷ്യല്‍ സെനറ്റ് യോഗം ചേരാന്‍ വിസിക്ക് നിര്‍ദേശം നല്‍കാനുമാണ് സാധ്യത.
വിസിമാരുടെ ഹിയറിങ് ഫെബ്രുവരി 24ന്
യുജിസി ചട്ടങ്ങള്‍ മറികടന്നു നിയമനങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി പുറത്താക്കാന്‍ നോട്ടീസ് നല്‍കിയ കാലിക്കറ്റ്, സംസ്‌കൃത, ഡിജിറ്റല്‍, ഓപ്പണ്‍ സര്‍വകലാശാല വിസിമാരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഹിയറിങ്ങിനു വിളിച്ചു. ഈ മാസം 24 നാണ് ഹിയറിങ്. വിസിമാര്‍ക്കോ, അവര്‍ ചുമതലപ്പെടുത്തുന്ന അഭിഭാഷകര്‍ക്കോ ഹീയറിങ്ങില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
അതിനിടെ ഗവര്‍ണര്‍ വീണ്ടും ഹിയറിങ് നടത്താന്‍ നിര്‍ദേശിച്ച കോടതി ഉത്തരവ് ചോദ്യം ചെയ്ത് സംസ്‌കൃത സര്‍വകലാശാല വിസി നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചു. പിഴ ഈടാക്കേണ്ടി വരുമെന്ന് കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടതിനെതുടര്‍ന്ന് അദ്ദേഹം ഹര്‍ജി പിന്‍വലിക്കുകയായിരുന്നു.
24-ന് തനിക്കോ തന്റെ അഭിഭാഷകനോ ഹിയറിങിന് പങ്കെടുക്കുവാന്‍ അസൗകര്യമുണ്ടെന്ന് കാണിച്ച് സംസ്‌കൃത സര്‍വകലാശാല വിസി ഗവര്‍ണറുടെ സെക്രട്ടറിയ്ക്ക് കത്ത് നല്‍കി. ഹിയറിങ് യാതൊരു കാരണവശാലും മാറ്റില്ല എന്ന് അറിയിച്ച ഗവര്‍ണറുടെ ഓഫീസ്, ഓണ്‍ലൈനായി പങ്കെടുക്കാന്‍ നിര്‍ദേശിച്ചു.
കാലിക്കറ്റ് വിസി നിയമനത്തിന്റെ സേര്‍ച്ച് കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറിയെ ഉള്‍പ്പെടുത്തിയതും സംസ്‌കൃത സര്‍വകലാശാലയില്‍ പാനലിന് പകരം ഒരു പേര് മാത്രം സമര്‍പ്പിച്ചതും, ഓപ്പണ്‍, ഡിജിറ്റല്‍ സര്‍വകലാശാലകളില്‍ വിസി മാരെ യുജിസി പ്രതിനിധി കൂടാതെ ആദ്യ വിസിമാര്‍ എന്ന നിലയില്‍ സര്‍ക്കാര്‍ നേരിട്ട് നിയമിച്ചതുമാണ് വിസി പദവി അയോഗ്യമാകാന്‍ കാരണമായി ഗവര്‍ണര്‍ നോട്ടീസ് നല്‍കിയത്.
ഗവര്‍ണര്‍ നോട്ടീസ് നല്‍കിയിരുന്ന കേരള, എംജി, കുസാറ്റ്, മലയാളം, വിസിമാര്‍ കാലാവധി പൂര്‍ത്തിയാക്കി വിരമിച്ചു . കെടിയു, കണ്ണൂര്‍, ഫിഷറീസ് വിസിമാര്‍ക്ക് കോടതിവിധി പ്രകാരം പദവി നഷ്ടപ്പെട്ടു. അതിനിടെ സര്‍വകലാശാലകളില്‍ സ്ഥിരം വിസിമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ: മേരി ജോര്‍ജ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജിയില്‍ വാം കേള്‍ക്കുന്നതിന് അടുത്ത മാസത്തേക്ക് മാറ്റി. എതിര്‍സത്യവാഗ്മൂലം നല്‍കുന്നതിന് സര്‍ക്കാര്‍ അഭിഭാഷകന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനാലാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് അടുത്ത മാസത്തേക്ക് മാറ്റിയത്.