KERALA

കേന്ദ്രം ഒഴിവാക്കിയ പാഠഭാഗങ്ങള്‍ പഠിപ്പിക്കണമെന്ന് കരിക്കുലം കമ്മിറ്റി; സംസ്ഥാന സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കും

ഇന്ന് ചേര്‍ന്ന കരിക്കുലം കമ്മിറ്റി യോഗത്തിലാണ് പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന പൊതുവികാരം ഉയര്‍ന്നത്

ദ ഫോർത്ത് - തിരുവനന്തപുരം

എന്‍സിഇആര്‍ടി ഒഴിവാക്കിയ പാഠഭാഗങ്ങള്‍ സംസ്ഥാനത്ത് പഠിപ്പിക്കണമെന്ന് കരിക്കുലം കമ്മിറ്റിയില്‍ ധാരണ. ഗുജറാത്ത് കലാപം, മുഗള്‍ ചരിത്രം ഉള്‍പ്പെടെയുള്ള ഒഴിവാക്കിയ ഭാഗങ്ങള്‍ പഠിപ്പിക്കണമെന്നാണ് കമ്മിറ്റിയില്‍ ആവശ്യമുയര്‍ന്നത്. ഇന്ന് ചേര്‍ന്ന കരിക്കുലം കമ്മിറ്റി യോഗത്തിലാണ് പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന പൊതുവികാരം ഉയര്‍ന്നത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കും.

എസ്‌സിഇആര്‍ടി ചെയര്‍മാന്‍ കൂടിയായ പൊതുവിദ്യാഭ്യാസ മന്ത്രി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് എസ്‌സിഇആര്‍ടി ഡയറക്ടര്‍ ഡോ ജയപ്രകാശ് ആര്‍കെ ദ ഫോര്‍ത്തിനോട് പ്രതികരിച്ചു. മുഗല്‍ ചരിത്രം,ഗുജറാത്ത് കലാപം ഉള്‍പ്പെടെയുള്ള ഒഴിവാക്കിയ ഭാഗങ്ങള്‍ പഠിപ്പിക്കണമെന്നാണ് കമ്മിറ്റിയില്‍ ആവശ്യമുയര്‍ന്നത്. ആര്‍എസ്എസിന്റെയും ബിജെപിയുടെയും അജണ്ട നടപ്പാക്കാനുള്ള ശ്രമമാണിതെന്നും ഒരു തരത്തിലും കേരളം ഇത് അംഗീകരിക്കില്ലന്നും വി ശിവന്‍കുട്ടി പ്രതികരിച്ചിരുന്നു.

സിലബസില്‍ പരിഷ്‌കരണം നടത്തിയതിനെത്തുടര്‍ന്നാണ് പാഠഭാഗങ്ങള്‍ ഒഴിവാക്കിയതെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിശദീകരണം. 2002ലെ ഗുജറാത്ത് കലാപം, മുഗള്‍ രാജവംശത്തിന്റെ ചരിത്രം, മഹാത്മ ഗാന്ധി, നാഥുറാം വിനായക് ഗോഡ്‌സെ എന്നിവരെ പറ്റിയുള്ള വിശദാംശങ്ങൾ തുടങ്ങിയവ പാഠഭാഗങ്ങളിൽ നിന്ന് ഒഴിവാക്കിയിരുന്നു.

എന്‍സിഇആര്‍ടി 9, 10 ക്ലാസ്സുകളില്‍ പരിണാമസിദ്ധാന്തം ഒഴിവാക്കിയതിനെതിരെയും വി ശിവന്‍കുട്ടി രംഗത്തുവന്നിരുന്നു. ഭൂമിയിലെ ജീവന്റെ പരിണാമം മനസിലാക്കാതെ പോകുന്ന ഹൈസ്‌കൂള്‍ കുട്ടിക്ക് പുതിയ ജീവിവര്‍ഗം എങ്ങനെ ആവിര്‍ഭവിക്കുന്നതെന്ന് ശാസ്ത്രീയമായി വിശദീകരിക്കാനോ മനസ്സിലാക്കാനോ കഴിയാതെ വരുന്നത് അവരുടെ ശാസ്ത്രചിന്തയെ പിന്നോട്ടടിക്കുന്നതിന് കാരണമാകുമെന്ന് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.

ജീവോല്‍പത്തിയെപ്പറ്റിയും ജീവപരിണാമത്തെപ്പറ്റിയും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിക്കുന്നതിനും, കുട്ടികളില്‍ അന്ധവിശ്വാസം വളരാനും ശാസ്ത്രബോധം വളരുന്നതിന് തടസമാകാനും ഈ പാഠഭാഗങ്ങള്‍ ഒഴിവാക്കുന്നതിലൂടെ കാരണമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ