KERALA

കേരളത്തിലെ ആദ്യ ന്യായസംഹിത കേസ് കൊണ്ടോട്ടിയില്‍; പിടിവീണത് ഹെല്‍മെറ്റില്ലാ യാത്രയ്ക്ക്‌

വെബ് ഡെസ്ക്

ഇന്ത്യൻ പീനൽ കോഡിന് പകരം അവതരിപ്പിച്ച ഭാരതീയ ന്യായ സംഹിത അനുസരിച്ച് കേരളത്തിലെ ആദ്യ കേസ് കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ. ഇന്നലെ അര്‍ധരാത്രി 12:20നാണ് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. അശ്രദ്ധമായും മനുഷ്യജീവന് അപകടമാകും വിധവും ഇരുചക്രവാഹനം ഓടിച്ചതിനായിരുന്നു പോലീസ് സ്വമേധയാ കേസെടുത്തത്. ഭാരതീയ ന്യായസംഹിതയിലെ വകുപ്പ് 281, 1988ലെ മോട്ടോർ വെഹിക്കിൾ ആക്ടിലെ വകുപ്പ് 194ഡി എന്നിവ ചേർത്താണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

പുതുതായി നിലവിൽ വന്ന ഭാരതീയ നാഗരിക സുരക്ഷാസംഹിതയിലെ വകുപ്പ് 173 നൽകുന്ന നിർദേശങ്ങൾ അനുസരിച്ചാണ് എഫ്ഐആർ തയാറാക്കിയത്. 2023 ഡിസംബറിലാണ് നിലവിലുണ്ടായിരുന്ന ഇന്ത്യൻ പീനൽ കോഡ് (ഐപിസി), എവിഡൻസ് ആക്ട്, ക്രിമിനൽ പ്രോസീജിയർ കോഡ് (സിആർപിസി) എന്നിവയ്ക്ക് പകരം ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നിവ അവതരിപ്പിക്കുന്നത്. പിന്നീട് തിരുത്തലുകൾ വരുത്താനായി മേല്പറഞ്ഞ ബില്ലുകൾ പിൻവലിക്കുകയും പുനരവതരിപ്പിക്കുകയും ചെയ്തു. മാസങ്ങൾക്കു ശേഷം ഇന്ന് (2024 ജൂലൈ 1ന്) നിയമം പ്രാബല്യത്തിൽ വന്നിരിക്കുന്നു.

ഇന്ത്യൻ നിയമങ്ങളിലെ കൊളോണിയൽ ഇടപെടൽ ഒഴിവാക്കുക എന്ന അവകാശവാദത്തോടെ അവതരിപ്പിക്കപ്പെട്ട നിയമങ്ങൾ തുടക്കം മുതൽ തന്നെ നിരവധി എതിർപ്പുക്കൾ നേരിട്ടിരുന്നു. നേരത്തെയുള്ള നിയമങ്ങളുടെ ഹിന്ദിയിലേക്കുള്ള പകർത്തിയെഴുത്ത് മാത്രമാണ് ഇത് എന്നും, രാജ്യദ്രോഹമുൾപ്പെടെയുള്ള വകുപ്പുകൾ മറ്റു പേരുകളിൽ വീണ്ടും അവതരിപ്പിക്കുകയാണെന്നുമുള്ള വിമർശനം ശക്തമായിരുന്നു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?