KERALA

'പോത്തിറച്ചിയോടാണ് മുഹബത്ത്‌'; 2020-21ൽ കേരളത്തിൽ കശാപ്പ് ചെയ്തത് 14.34 ലക്ഷം കന്നുകാലികളെ

വെബ് ഡെസ്ക്

പോത്തിറച്ചിയോടുള്ള കേരളീയരുടെ പ്രിയം പ്രസിദ്ധമാണ്. ഇപ്പോഴിതാ മലയാളിയുടെ ഏറ്റവും ഇഷ്ടപ്പെട്ട മാംസവിഭവമെന്ന ഖ്യാതിയാണ് പോത്തിറച്ചി നേടിയിരിക്കുന്നത്. കോഴിയിറച്ചി, ആട്ടിറച്ചി എന്നിവയെ മറികടന്നാണ് ഈ നേട്ടം. കേന്ദ്ര സ്ഥിതിവിവര മന്ത്രാലയം പുറത്തുവിട്ട 2024ലെ എൻവിസ്റ്റാറ്റ് റിപ്പോർട്ട് പ്രകാരം, 2020-21ൽ കേരളത്തിൽ ഇറച്ചിക്കായി കശാപ്പ് ചെയ്തത് ഏകദേശം 14.34 ലക്ഷം (1,53,000 ടൺ) കന്നുകാലികളെയാണ്. 2018-മായി താരതമ്യപ്പെടുത്തുമ്പോൾ 1.8 ലക്ഷത്തിന്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്.

പന്നിയിറച്ചിയുടെ കാര്യത്തിലും കേരളത്തിൽ ഇരട്ടി വർധനയാണ് ഉണ്ടായിരിക്കുന്നത്. 2018-ൽ 98,000 ആയിരുന്നെങ്കില്‍ 2021 ആകുമ്പോഴേക്കും ഇറച്ചിക്ക് വേണ്ടി വെട്ടിയ പന്നികളുടെ എണ്ണം 2,07,000 ആയി. അതേസമയം, ഭക്ഷിക്കാനായി അറക്കുന്ന കോഴികളുടെ എണ്ണം 11 കോടിയിൽനിന്ന് 10കോടിയായി(1,60,000 ടൺ) കുറഞ്ഞു. ആട്ടിറച്ചിയുടെ കാര്യത്തിലും സമാനമാണ് സ്ഥിതി. മേല്‍പറഞ്ഞ അതേകാലയളവിൽ ആടുകളെ കശാപ്പ് ചെയ്യുന്നത് 16.91 ലക്ഷത്തിൽനിന്ന് (22,000 ടൺ) 11 ലക്ഷമായാണ് (15,000 ടൺ) ഇടിഞ്ഞത്. എന്നാൽ മാംസത്തിനായി എരുമകളെ കൊല്ലുന്നത് 2018-ൽ 8.55 ലക്ഷം ആയിരുന്നെങ്കിൽ 2020-21 ആയപ്പോഴേക്കും 14 ലക്ഷം ആയി ഉയർന്നു.

അയൽസംസ്ഥാനങ്ങളായ തമിഴ്‌നാട്, കർണാടകം എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ കന്നുകാലി കശാപ്പിൽ കേരളം വളരെയധികം മുൻപിലാണ്. കേരളത്തിൽ ഭക്ഷണത്തിനായി 1,53,000 ടൺ കന്നുകാലികളെ കശാപ്പ് ചെയ്‌തിട്ടുണ്ടെങ്കിൽ, തമിഴ്‌നാട്ടിൽ 51,000 ടൺ, കർണാടകയിൽ 12,000 ടൺ എന്നിങ്ങനെയാണ് കണക്കുകൾ.

വിദഗ്ധരുടെ അഭിപ്രായത്തിൽ, പച്ചക്കറികളിലെ കീടനാശിനികൾ മുതൽ തൊഴിൽ-ജീവിത സന്തുലിതാവസ്ഥ വരെയുള്ള വിവിധ ഘടകങ്ങൾ കാരണം വർഷങ്ങളായി കേരളീയരുടെ ഭക്ഷണ മുൻഗണന പച്ചക്കറികളിൽ നിന്ന് മാംസത്തിലേക്ക് മാറിയിട്ടുണ്ട്. കൂടാതെ മലയാളികൾ പ്രോട്ടീന്‍ സമൃദ്ധമായ ഭക്ഷണക്രമത്തിലേക്ക് മാറിയതും മാംസാഹാരത്തിന് പ്രാധാന്യം വർധിക്കുന്നത് കാരണമായിട്ടുണ്ട്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?