ആരോ​ഗ്യമന്ത്രി വീണാ ജോർജ് തിരുവല്ലാ ആശുപത്രി സന്ദർശിച്ചപ്പോൾ 
KERALA

'ഡോക്ടര്‍മാരെ മനപ്പൂര്‍വം ലക്ഷ്യം വയ്ക്കുന്നു'; ആരോഗ്യമന്ത്രിക്കെതിരേ പടയൊരുക്കവുമായി കെജിഎംഒഎ

വെബ് ഡെസ്ക്

തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അജയമോഹനെ സ്ഥലം മാറ്റിയ ആരോ​ഗ്യമന്ത്രിയുടെ നടപടിയ്ക്കെതിരെ കേരള ​ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ. ആശുപത്രി സൂപ്രണ്ടിനെതിരെയുണ്ടായത് വ്യക്തിഹത്യയാണ്. മരുന്നുക്ഷാമം കാരണം ഡോക്ടർമാർ നിത്യേന ജനരോഷം നേരിടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആശുപത്രി സന്ദർശനത്തിനിടെ ജനക്കൂട്ട വിചാരണ നടത്തി ഡോക്ടർമാർക്ക് എതിരെ നടക്കുന്ന അക്രമങ്ങൾക്ക് എണ്ണയൊഴിച്ചു കൊടുക്കുകയാണ് മന്ത്രി ചെയ്തതെന്നും കെജിഎംഒഎ കുറ്റപ്പെടുത്തി.

സർക്കാർ ആശുപത്രികളിൽ പൊതുവെ ഡോക്ടർമാരുടേതുൾപ്പടെ മാനവ വിഭവ ശേഷിയുടെ വലിയ കുറവാണ് നിലവിലുള്ളത്

മന്ത്രി വരുമ്പോൾ ആശുപത്രിയിൽ ആറ് ഡോക്ടർമാർ ഉണ്ടായിരുന്നു. മറ്റ് ഡ്യൂട്ടികൾ ഉള്ള ഡോക്ടർമാർ ഒഴികെ ബാക്കിയുള്ളവരെല്ലാം ഒപിയിൽ തന്നെ ഉണ്ടായിട്ടും മന്ത്രി ഇതൊന്നും പരിശോധിച്ചില്ല. സർക്കാർ ആശുപത്രികളിൽ പൊതുവെ ഡോക്ടർമാരുടേതുൾപ്പടെ മാനവ വിഭവ ശേഷിയുടെ വലിയ കുറവാണ് നിലവിലുള്ളത്. അടിസ്ഥാന വിഷയങ്ങൾ പരിഹരിക്കാതെ ഡോക്ടർമാരെ പ്രതിസ്ഥാനത്ത് നിർത്തി ബലിയാടാക്കുന്ന സമീപനം തീർത്തും പ്രതിഷേധാർഹമാണെന്നും കെജിഎംഒഎ പറഞ്ഞു.

ആശുപത്രികളിലെ മരുന്ന് ക്ഷാമത്തിന്റെ ഉത്തരവാദിത്തം ഡോക്ടർമാരുടെ മേൽ അടിച്ചേൽപ്പിച്ച് ആരോ​ഗ്യവകുപ്പ് കൈകഴുകുകയാണ്. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും കെജിഎംഒഎ പ്രതികരിച്ചു.

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമവും അനുബന്ധ പ്രശ്നങ്ങളും പല പ്രാവശ്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതാണ്. മരുന്നുകളുടെ അഭാവം, ലഭ്യമായവയുടെ ​ഗുണനിലവാരമില്ലായ്മ, രോ​ഗീ വർദ്ധനവിന് ആനുപാതികമായി മരുന്നുകശുടെ വിതരണത്തിലെ അപര്യാപ്തത തുടങ്ങി സർക്കാർ ആശുപത്രികൾ നേരിടുന്ന ​ഗുരുതര സാഹചര്യം സ്ഥാപന മേധാവികൾ പലതവണ അറിയിച്ചതാണ്. എന്നാൽ ആശുപത്രികളിലെ മരുന്ന് ക്ഷാമത്തിന്റെ ഉത്തരവാദിത്തം ഡോക്ടർമാരുടെ മേൽ അടിച്ചേൽപ്പിച്ച് ആരോ​ഗ്യവകുപ്പ് കൈകഴുകുകയാണ്. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും കെജിഎംഒഎ പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് തിരുവല്ല താലൂക്ക് ആശുപത്രിയിൽ മന്ത്രി വീണാ ജോർജ് മിന്നൽ സന്ദർശനം നടത്തിയത്. ആശുപത്രി നടത്തിപ്പിൽ വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രി സൂപ്രണ്ടിനെ സ്ഥലം മാറ്റിക്കൊണ്ട് മന്ത്രി ഉത്തരവിട്ടിരുന്നു.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്