KERALA

കിഫ്ബി മസാലബോണ്ട് കേസ്: ചുറ്റിത്തിരിയുന്ന അന്വേഷണം വേണ്ടെന്ന് ഹെക്കോടതി

നിയമകാര്യ ലേഖിക

കിഫ്ബി മസാലബോണ്ട് ഫണ്ട് സംബന്ധിച്ച് ചുറ്റിത്തിരിയുന്ന അന്വേഷണം വേണ്ടന്ന് ഹൈക്കോടതി. രേഖകള്‍ പരിശോധിച്ച് അന്വേഷണം നടത്തിയിട്ട് കാര്യമെന്തന്ന് അറിയിക്കാനും എന്‍ഫോഴ്‌സുമെന്റ് ഡയറക്ടറേറ്റിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇഡി ടത്തുന്ന അന്വേഷണത്തെ ചോദ്യം ചെയ്ത് കിഫ്ബിയും മുന്‍ മന്ത്രി തോമസ് ഐസക്കും നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നിര്‍ദ്ദേശം.

ഏഴ് തവണ കിഫ്ബിയുടെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതാണ്. രേഖകള്‍ പരിശോധിച്ച് അന്വേഷണം തുടരണോ എന്ന് അറിയിക്കണമെന്ന് കോടതി വ്യക്തമാക്കി.

എന്നാല്‍ മുന്‍ മന്ത്രി തോമസ് ഐസക്ക് ഇതുവരെ ഇഡിക്ക് മുന്‍പില്‍ ഹാജരായിട്ടില്ലെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എ ആര്‍ എല്‍ സുന്ദരേശന്‍ വാദിച്ചു. പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം എന്നും വ്യക്തമാക്കി. തോമസ് ഐസക്ക് കിഫ്ബിയുടെ വൈസ് ചെയര്‍മാന്‍ മാത്രമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി രേഖകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും