KERALA

ടി പി വധം: 'തിരശ്ശീലയ്ക്ക് പിന്നിലുള്ളവര്‍ പുറത്തുവരേണ്ടതുണ്ട്', നിയമ പോരാട്ടം തുടരുമെന്ന് കെ കെ രമ

അഭിപ്രായ വ്യത്യാസത്തിനെ പേരില്‍ ആരെയും കൊല്ലാന്‍ പാടില്ലെന്നതിനുള്ള ശക്തമായ താക്കീതാണ് ഹൈക്കോടതിയുടെ തീരുമാനം എന്നും കെ കെ രമ

വെബ് ഡെസ്ക്

ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ശിക്ഷ കടുപ്പിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് ഭാര്യയും എംഎല്‍എയുമായ കെ കെ രമ. ഹൈക്കോടതി തീരുമാനം നല്ല വിധിയെന്നായിരുന്നു കെ കെ രമയുടെ പ്രതികരണം. അഭിപ്രായ വ്യത്യാസത്തിനെ പേരില്‍ ആരെയും കൊല്ലാന്‍ പാടില്ലെന്നതിനുള്ള ശക്തമായ താക്കീതാണ് ഹൈക്കോടതിയുടെ തീരുമാനം എന്നും കെ കെ രമ പ്രതികരിച്ചു.

അതേസമയം, വിധിയെ സ്വാഗതം ചെയ്യുമ്പോഴും ടിപി വധക്കേസുമായി ബന്ധപ്പെട്ട് തിരശ്ശീലയ്ക്ക് പിന്നിലുള്ളവര്‍ പുറത്തുവരേണ്ടതുണ്ടെന്ന് ആര്‍എംപി നേതൃത്വം പ്രതികരിച്ചു. തെളിവില്ലെന്നതിന്റെ പേരില്‍ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്കെതിരെ നിയമപോരാട്ടം തുടരുമെന്നും ആര്‍എംപി നേതാവ് എന്‍ വേണു പ്രതികരിച്ചു. വിധി പുറത്തുവന്നതിന് പിന്നാലെ ഹൈക്കോടതിയ്ക്ക് പുറത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു നേതാക്കള്‍.

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒന്നാം പ്രതി എം സി അനൂപ്, രണ്ടാം പ്രതി കിര്‍മ്മാണി മനോജ്, മൂന്നാം പ്രതി കൊടി സുനി, നാലാം പ്രതി ടി കെ രജീഷ്, അഞ്ചാം പ്രതി മുഹമ്മദ് ഷാഫി, ഏഴാം പ്രതി കെ ഷിനോജ് എന്നിവരെ കൊലപാതകം കൂടാതെ ഗൂഢാലോചന കൂടി ഉള്‍പ്പെടുത്തി നിലവിലെ ജീവപര്യന്തത്തിനു പുറമേ മറ്റൊരു ജീവപര്യന്തം കൂടി ഉള്‍പ്പെടുത്തിയാണ് ഹൈക്കോടതി വിധിച്ചത്.

ആറാം പ്രതി അണ്ണന്‍ സിജിത്തിന്റെ ശിക്ഷ വര്‍ധിപ്പിച്ചിട്ടില്ല. കെ സി രാമചന്ദ്രന്‍, ട്രൗസര്‍ മനോജ്, വായപ്പടച്ചി റഫീഖ് എന്നിവരുടെ ശിക്ഷ വര്‍ധിപ്പിച്ചിട്ടില്ല. എന്നാല്‍, ഈ പ്രതികള്‍ക്കൊന്നും 20 വര്‍ഷം കഴിയാതെ പരോളിനോ ശിക്ഷ ഇളവിനോ അര്‍ഹതയുണ്ടാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം