KERALA

കെ എം ബഷീറിന്റെ കൊലപാതകം: പ്രതികൾക്കെതിരായ കൊലക്കുറ്റമല്ലാത്ത നരഹത്യാവകുപ്പ് ഒഴിവാക്കി

ഇനി വാഹനാപകട കേസിൽ മാത്രമാണ് വിചാരണ നടക്കുക. ശ്രീറാമിനെതിരെ 304(a) വകുപ്പ് പ്രകാരം അശ്രദ്ധമായി ഉണ്ടായ നരഹത്യ നിലനിർത്തി

വെബ് ഡെസ്ക്

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ കൊലപാതകത്തില്‍ പ്രതികൾക്കെതിരായ കൊലക്കുറ്റമല്ലാത്ത നരഹത്യാവകുപ്പ് ഒഴിവാക്കി. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. ശ്രീറാം വെങ്കിട്ടരാമനെതിരെ ഇനി വാഹനാപകട കേസിൽ മാത്രമാണ് വിചാരണ നടക്കുക. ശ്രീറാമിനെതിരെ 304(2) വകുപ്പ് പ്രകാരം കൊലപാതകമല്ലാത്ത നരഹത്യ ഒഴിവാക്കി, 304(a) വകുപ്പ് പ്രകാരം അശ്രദ്ധമായി ഉണ്ടായ നരഹത്യ നിലനിർത്തി.

വഫാ ഫിറോസിനെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകളില്‍ മോട്ടോർ വാഹന നിയമപ്രകാരമുള്ള വകുപ്പുകൾ മാത്രമേ നിലനില്‍ക്കുകയുള്ളൂ. പ്രതികളുടെ വിടുതൽ ഹർജിയിലാണ് കോടതി ഉത്തരവ്.

ശ്രീറാമിനെതിരെ അലക്ഷ്യമായി വാഹനമോടിച്ചതിനും മദ്യപിച്ച് വാഹനം ഓടിച്ചതിനുമുള്ള കേസ് നിലനിൽക്കും. വാഹനാപകട കേസിൽ മാത്രമാണ് പ്രതികൾ ഇനി വിചാരണ നേരിടേണ്ടത്. കേസിന്റെ വിചാരണ മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റി. നവംബർ 20ന് പ്രതികൾ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകണം.

മദ്യപിച്ച് വാഹനമോടിച്ചതിന് തെളിവില്ലെന്നും സാധാരണ അപകടമെന്ന നിലയിലുള്ള കേസ് മാത്രമേ നിലനില്‍ക്കൂ എന്നുമായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ ഹർജിയിലെ വാദം. ശ്രീറാമിന്റെ ശരീരത്തില്‍ നിന്ന് കെ എം ബഷീറിന്റെ രക്ത സാമ്പിളുകള്‍ ലഭിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. താൻ നിരപരാധിയാണെന്നും കേസിൽ നിന്ന് ഒഴിവാക്കമെന്നുമായിരുന്നു ഹർജിയിൽ വഫയുടെ വാദം.

2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് മ്യൂസിയത്തിന് സമീപം വെച്ച് കെ എം ബഷീർ വാഹനമിടിച്ച് മരിക്കുന്നത്. 2020 ഫെബ്രുവരി മൂന്നിനാണ് പ്രത്യേക അന്വേഷണസംഘം ശ്രീറാം വെങ്കിട്ടരാമനെയും വഫാ ഫിറോസിനെയും പ്രതികളാക്കി കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചത്. വഫയുടെ പേരിലുള്ളതായിരുന്നു കെ എം ബഷീറിനെ ഇടിച്ച വാഹനം. 100 കിലോമീറ്ററിലേറെ വേഗതയിലാണ് വാഹനം ഓടിച്ചിരുന്നതെന്ന് പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

വയനാട്ടില്‍ പ്രിയങ്കയുടെ ലീഡ് 25,000, പാലക്കാട് കൃഷ്ണകുമാറും ചേലക്കരയില്‍ പ്രദീപും മുന്നേറുന്നു | Wayanad Palakkad Chelakkara Election Results Live

ആദ്യ ഫലസൂചനകള്‍ പുറത്ത്, മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍, ആകാംക്ഷയോടെ ജനം | Maharashtra Jharkhand Election Results Live

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ