KERALA

കൊച്ചിയിലെ കുഞ്ഞിന്റെ കൊലപാതകം: പ്രസവിച്ചത് ഇരുപത്തിമൂന്നുകാരി, പീഡനത്തിനിരയായെന്ന് സംശയിച്ച് പോലീസ്, അറസ്റ്റ് ഉടന്‍

വെബ് ഡെസ്ക്

കൊച്ചി പനമ്പിള്ളിനഗറില്‍ പിഞ്ചുകുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞത് അമ്മയെന്ന് പോലീസ്. പനമ്പിള്ളി നഗര്‍ വന്‍ശിക അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരിയായ ഇരുപത്തി മൂന്നുകാരിയാണ് ആൺകുഞ്ഞിനു ജന്മം നൽകിയത്. യുവതി ലൈംഗികപീഡനത്തിനരയായെന്നു സംശയിക്കുന്നതായി സിറ്റി പോലീസ് കമ്മിഷണര്‍ എസ് ശ്യാം സുന്ദര്‍ പറഞ്ഞു. യുവതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.

പ്രസവം നടന്ന് മണിക്കൂറുകൾക്കകം കുഞ്ഞിനെ യുവതി പുറത്തേക്കെറിയുകയായിരുന്നുവെന്ന് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് പുലർച്ചെ അഞ്ചോടെയാണ് യുവതി കുഞ്ഞിനു ജന്മം നൽകിയത്. രാവിലെ എട്ടേകാലോടെ കുഞ്ഞിനെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ഫ്ളാറ്റിൽനിന്ന് റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു.

കുഞ്ഞിനെ ബാല്‍ക്കണിയില്‍നിന്ന് പുറത്തേക്കെറിഞ്ഞത് താൻ തന്നെയാണെന്ന് യുവതി സമ്മതിച്ചതായാണ് പോലീസ് നൽകുന്ന വിവരം. അതേസമയം, ജനിച്ചപ്പോള്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നോ അതോ പുറത്തേക്കെറിഞ്ഞപ്പോഴാണാ മരിച്ചതെന്ന കാര്യം വ്യക്തമാകാൻ പോസ്റ്റ് മോർട്ടം റിപ്പോർട്ട് കാക്കുകയാണെന്ന് പോലീസ് പറഞ്ഞു.

താൻ ഗര്‍ഭിണിയാണെന്നു വീട്ടിലെ മറ്റുള്ളവര്‍ക്ക് അറിയില്ലായിരുന്നെന്നാണ് യുവതി പോലീസിനു നൽകിയ മൊഴി. യുവതിയും മാതാപിതാക്കളും പോലീസ് കസ്റ്റഡിയിലാണുള്ളത്.

വീട്ടിലെ ശുചിമുറിയിലായിരുന്നു പ്രസവം. അപ്പാർട്ട്മെന്റിൽ ഒരു ഫ്ലാറ്റിലെ ശുചിമുറിയിൽ രക്തക്കറ കണ്ടെത്തിയതായുള്ള വിവരം നേരത്തെ പുറത്തുവന്നിരുന്നു. പീഡനത്തിനിരയായെന്ന് സംശയിക്കുന്നതിനാൽ യുവതിയുടെ പേരുവിവരങ്ങള്‍ പുറത്തുവിടരുതെന്ന് കമ്മിഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഈ വിഷയത്തില്‍ ഉള്‍പ്പെടെ വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പ്രതികരിച്ചു.

കൊറിയര്‍ കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു ഇന്ന് രാവിലെ നടുറോഡില്‍ മൃതദേഹം കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ശുചീകരണ തൊഴിലാളികളാണ് വിവരം പോലീസിനെ അറിയിച്ചത്.

കൊറിയർ കവർ രക്തത്തിൽ കുതിർന്നിരുന്നെങ്കിലും ഇതിൽനിന്ന് പോലീസിനു ലഭിച്ച വിവരമാണ് അന്വേഷണത്തിൽ നിർണായകമായത്. കവറിലെ ബാർകോഡ് സ്കാൻ ചെയ്താണ് ഇത് വൻശിക ഫ്ലാറ്റിലേക്ക് വന്നതാണെ് പോലീസ് കണ്ടെത്തിയതും തുടർന്ന് യുവതിലേക്ക് അന്വേഷണമെത്തിയതും.

സമീപത്തെ ഫ്‌ളാറ്റില്‍നിന്ന് കുഞ്ഞിനെ താഴേക്ക് എറിയുകയായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇത് സാധൂകരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രാവിലെ എട്ടേകാലോടെയാണു സംഭവം. കുഞ്ഞിനെ വലിച്ചെറിഞ്ഞത് ആരാണെന്നു കണ്ടെത്താന്‍ ഫ്‌ളാറ്റ് സ്ഥിതിചെയ്യുന്ന സ്ഥലത്തെ സിസി ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് ശേഖരിച്ചിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും