KERALA

കോടിയേരിയുടെ മൃതദേഹവുമായി എയര്‍ ആംബുലന്‍സ് കണ്ണൂരിലേക്ക്

മൃതദേഹം ഒന്നേകാലോടു കൂടി കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തും

വെബ് ഡെസ്ക്

അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹവുമായി എയര്‍ ആംബുലന്‍സ് കേരളത്തിലേക്ക് പുറപ്പെട്ടു. ചെന്നൈ വിമാനത്താവളത്തില്‍ നിന്നും 11.22 ഓടു കൂടിയാണ് എയര്‍ ആംബുലന്‍സ് പറന്നുയര്‍ന്നത്.

ഭാര്യ വിനോദിനി, മകന്‍ ബിനീഷ്, മരുമകള്‍ റിനീറ്റ എന്നിവരും എയര്‍ ആംബുലന്‍സിലുണ്ട്. മൃതദേഹം വഹിച്ചുകൊണ്ടുള്ള വിമാനം ഒന്നേകാലോടു കൂടി കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചേരും.

കോടിയേരിക്ക് വിട നല്‍കാന്‍ ഒരുങ്ങുകയാണ് കണ്ണൂരും രാഷ്ട്രീയ കേരളവും. ഉച്ചയോടെ കണ്ണൂരിലെത്തുന്ന മൃതദേഹം തുറന്ന വാഹനത്തില്‍ വിലാപയാത്രയായി തലശ്ശേരി ടൗണ്‍ ഹാളിലേക്ക് എത്തിക്കും. പതിനാല് കേന്ദ്രങ്ങളിലാണ് ജനങ്ങള്‍ക്ക് ആദരമര്‍പ്പിക്കാന്‍ അവസരമൊരുക്കുന്നത്.

അതേസമയം, കോടിയേരിക്ക് അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് കണ്ണൂരില്‍ കാത്തിരിക്കുന്നത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍, മുതിര്‍ന്ന നേതാക്കളായ പി ജയരാജന്‍, കെകെ രാഗേഷ്, സ്പീക്കര്‍ എഎന്‍ ഷംസീര്‍ തുടങ്ങിയ നേതാക്കള്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയും അല്‍പസമയത്തിനകം കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചേരും. നാളെ വൈകിട്ട് മൂന്ന് മണിക്ക് പയ്യാമ്പലത്താണ് സംസ്‌കാരം.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍